Advertisment

സെനഗലിനെതിരെ ജപ്പാനു സമനില; കെയ്സുകി ഹോണ്ട സൂപ്പർസബ്ബായ മൽസരം

New Update

Advertisment

സൂപ്പർതാരം കെയ്സുകി ഹോണ്ട സൂപ്പർസബ്ബായ   മൽസരത്തിൽ സെനഗലിനെതിരെ ജപ്പാനു സമനില.  ഗ്രൂപ്പ് എച്ചിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിയുകയായിരുന്നു. സെനഗലിന് വേണ്ടി സാദിയോ മാനേ, മൂസ്സ വാഗ്ഗ്യു എന്നിവരും ജപ്പാന് വേണ്ടി ടകാശി ഇനിയു, കിസുകി ഹോണ്ട എന്നിവരുമാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ 11ആം മിനിറ്റില്‍ തന്നെ സെനഗല്‍ ലീഡ് എടുത്തിരുന്നു. ജപ്പാന്‍ ഗോള്‍ കീപ്പര്‍ കിവാശിമയുടെ പിഴവില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. യുസഫ് സബലിയുടെ ഷോട്ട് കവാശിമ തട്ടിയകറ്റി എങ്കിലും പന്ത് നേരെ വീണത് മുന്നില്‍ നിന്നിരുന്ന സാദിയോ മാനേയുടെ കാല്‍ മുട്ടിലേക്ക് ആയിരുന്നു, പന്ത് തിരിച്ചു വലയില്‍ കയറി. ഗോള്‍ വഴങ്ങിയെങ്കിലും പൊരുതി കളിച്ച ജപ്പാന്‍ 34ആം മിനിറ്റില്‍ സമനില പിടിച്ചു. ടകാശി ഇനിയുയിലൂടെയാണ് ജപ്പാന്‍ സമനില പിടിച്ചത്. ആദ്യ പകുതിയില്‍ 1-1 എന്നായിരുന്നു സ്‌കോര്‍ നില.

രണ്ടാം പകുതിയില്‍ ജപ്പാന് ആയിരുന്നു മത്സരത്തില്‍ മുന്‍‌തൂക്കം. മികച്ച നീക്കങ്ങളിലൂടെ സെനഗല്‍ ഗോള്‍ മുഖത്ത് എത്തിയ ജപ്പാന് അവസരങ്ങള്‍ ഒന്നും മുതലാക്കാനായില്ല. 65ആം മിനിറ്റില്‍ ജപ്പാന്‍ രണ്ടാം ഗോളിന് തൊട്ടടുത്തു എത്തിയതായിരുന്നു, എന്നാല്‍ ഇനിയുയുടെ ഒന്നാന്തരം ഒരു ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക് പോയി. എന്നാല്‍ കളിയുടെ ഒഴുക്കിനു വിപരീതമായി സെനഗല്‍ 71ആം മിനിറ്റില്‍ ലീഡ് എടുത്തു. മൂസ്സ വാഗ്ഗ്യു ആയിരുന്നു ഗോള്‍ സ്‌കോറര്‍.

ഗോള്‍ വീണതോടെ ഷിന്‍ജി കഗാവക്ക് പകരം കിസുകി ഹോണ്ടയെ ഇറക്കാനുള്ള കോച്ചിന്റെ തീരുമാനം ശരിവച്ചു താമസിയാതെ തന്നെ ഹോണ്ട ജപ്പാന്റെ ഗോള്‍ മടക്കി. 79ആം മിനിറ്റില്‍ ഇനിയുയുടെ പാസില്‍ നിന്നും ഹോണ്ടയുടെ ഗോള്‍. സ്‌കോര്‍ നില 2-2. തുടര്‍ന്ന്‍ ഗോള്‍ നേടാന്‍ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല.

https://twitter.com/twitter/statuses/1010910032442150912

Advertisment