നഴ്‌സിന്റെ കൊടുംക്രൂരതയില്‍ പ്രായമായ 20ഓളം രോഗികള്‍ മരിച്ചു! ഞെട്ടലോടെ ആശുപത്രി അധികൃതര്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, July 11, 2018

ബീജിംങ്: ഡ്രിപ്പില്‍ കെമിക്കല്‍ കുത്തിവെച്ച് പ്രായമായ ഇരുപതോളം രോഗികളെ കൊലപ്പെടുത്തി നഴ്‌സിന്റെ ക്രൂരത. ചൈനയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ അയുമി കുബുക്കി എന്ന നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സിന്റെ കണ്ണില്ലാത്ത ക്രൂരത ഇപ്പോഴും വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍.

88 വയസുള്ള രോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് മറ്റു കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 2016ല്‍ ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഡ്രിപ്പില്‍ കെമിക്കല്‍ കുത്തിവെച്ചാണ് 88 കാരനെ നഴ്സ് കൊലപ്പെടുത്തിയത്. അതേസമയം ഇവര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും കുറ്റങ്ങളും തള്ളുന്നുണ്ടെങ്കിലും ഇവരുടെ ഷിഫ്റ്റില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നതും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും നഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

×