Advertisment

ജരീർ മെഡിക്കൽ സെന്റര്‍ (കിംസ് ഹെൽത്ത് ) ബാങ്ക് അൽ ബിലാദ് റിയാദ് ഹെഡ് ഓഫീസില്‍ . പുതിയ ഇൻ ഹൗസ് ക്ലിനിക് തുറന്നു

author-image
admin
New Update

റിയാദ് : ആതുര സേവന രംഗത്ത് ‌ മികച്ച സേവനം കാഴ്ചവെക്കുന്ന  ജരീർ മെഡിക്കൽ സെന്റര്‍ (കിംസ് ഹെൽത്ത് )   ബാങ്ക് അൽ ബിലാദ് റിയാദ്  ഹെഡ് ഓഫീസില്‍ ജീവനകാര്‍ക്കായി  പുതിയ ഇൻ ഹൌസ് ക്ലിനിക് തുറന്നു. നവംബര്‍ മുപ്പതിന് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. ക്ലിനികിന്‍റെ ഉത്ഘാടനം  ഡോ. ഷെരീഫ് എം സഹാദുള്ള നിര്‍വ്വഹിച്ചു.

Advertisment

publive-image

ക്ലിനികിന്‍റെ ഉത്ഘാടനം ഡോ. ഷെരീഫ് എം സഹാദുള്ള നിര്‍വ്വഹിക്കുന്നു. സമീപം സഊദ് അൽ ജാസിം, (സീനിയർ മാനേജർ എച്ച്ആർ ഓപ്പറേഷൻ അൽ ബിലാദ് ബാങ്ക്) 

അടിയന്തര  പ്രാധാന്യമുള്ള  എല്ലാ ആരോഗ്യപരിപാലനവും ബാങ്ക് ജീവന്കാര്‍ക്ക് ഈ ക്ലിനിക്  വഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്പ്രവര്‍ത്തനം തുടങ്ങിയതെന്നും, മെഡിക്കൽ മികവിന്റെ കേന്ദ്രമെന്ന നിലയിലും ജരീര്‍  മെഡിക്കൽ  പ്രൊഫഷണലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളും വൈദഗ്ധ്യവും അൽ ബിലാദ് ബാങ്ക് ഹെഡ് ഓഫീസ് റിയാദിലെ സ്റ്റാഫിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതായും ജരീര്‍ മെഡിക്കല്‍ സെന്റര്‍ (കിംസ് ഹെല്‍ത്ത്‌) ഭാരവാഹികള്‍ പറഞ്ഞു.

 

ചടങ്ങില്‍ കിംസ് ഹെൽത്ത്, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജാക്കോബ് തോമസ് ഗ്രൂപ്പ് ഡയറക്ടർ പ്രോജെക്റ്റ്‌ & ഓപ്പറേഷൻ (ജിസിസി), സഊദ് അൽ ജാസിം, (സീനിയർ മാനേജർ എച്ച്ആർ ഓപ്പറേഷൻ അൽ ബിലാദ് ബാങ്ക്). ഫാഹിദ് സി കെ (അഡ്മിനിസ്ട്രേറ്റർ) , ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള കിംസ് ഭാരവാഹികള്‍ എന്നിവര്‍  സന്നിഹിതരായിരുന്നു

 

Advertisment