Advertisment

ഈ ആക്രമണം കൊണ്ട് അയാള്‍ ഒട്ടേറെകാര്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നു, അതിലൊന്ന് കുപ്രസിദ്ധിയാണ് ;അതുകൊണ്ടുതന്നെ അയാളുടെ പേര് ഞാന്‍ പറഞ്ഞ് നിങ്ങളൊരിക്കലും കേള്‍ക്കില്ല ; തന്റെ പ്രസംഗങ്ങളില്‍ അയാള്‍ പേരില്ലാത്തവനായിരിക്കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സിഡ്‌നി: ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണ കേസിലെ പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ലെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. തന്റെ പ്രസംഗങ്ങളില്‍ അയാള്‍ പേരില്ലാത്തവനായിരിക്കുമെന്നും ജസീന്ത ആര്‍ഡേണ്‍ വ്യക്തമാക്കി.

Advertisment

publive-image

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലതുവംശീയ ഭീകരനായ ബ്രന്റണ്‍ ടാരന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമണം നടത്തിയത്. 50 പേര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആര്‍ഡേണ്‍ ഇക്കാര്യം ചൊവ്വാഴ്ച നടന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പറഞ്ഞത്. കൂടാതെ ‘അസ്സലാമു അലൈക്കും (ദൈവത്തിന്റെ കാരുണ്യം നിങ്ങള്‍ക്കുണ്ടാകട്ടെ)’ എന്നുപറഞ്ഞുകൊണ്ടാണ് ആര്‍ഡേണ്‍ പ്രസംഗം തുടങ്ങിയത്)

കൂടാതെ ഈ ആക്രമണം കൊണ്ട് അയാള്‍ ഒട്ടേറെകാര്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. അതിലൊന്ന് കുപ്രസിദ്ധിയാണ്. അതുകൊണ്ടുതന്നെ അയാളുടെ പേര് ഞാന്‍ പറഞ്ഞ് നിങ്ങളൊരിക്കലും കേള്‍ക്കില്ലെന്നും ആര്‍ഡേണ്‍ വ്യക്തമാക്കി.

Advertisment