Advertisment

ജാസിം കെ. ജലീലിനും , മുഹമ്മദ് അക്മൽ ആരിഫിനും അഭിമാനനിമിഷം 'പ്രൗഡ് ടു ബി ആൻ ഇന്ത്യൻ' ക്വിസ് മത്സരത്തിൽ റിയാദ് മോഡേൺ ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി.

author-image
admin
New Update

റിയാദ്:  ജാസിം കെ. ജലീലിനും , മുഹമ്മദ് അക്മൽ ആരിഫിനും അഭിമാനനിമിഷം  എട്ടാമത്  ഏഷ്യാനെറ്റ് ന്യൂസ് 'പ്രൗഡ് ടു ബി ആൻ ഇന്ത്യൻ' ക്വിസ് മത്സരം ദുബായില്‍ നടന്നു. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 500 ടീമുകളെ പ്രതിനിധീകരിച്ച് 1000 കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിലാണ്‌ റിയാദ് മോഡേൺ ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായത്  സ്കൂളിനെ പ്രതിനിധികരിച്ച് വിദ്യാർത്ഥികളായ ജാസിം കെ.ജലീൽ, മുഹമ്മദ് അക് മൽ ആരിഫ് എന്നിവരടങ്ങുന്ന ടീമാണ് ചാമ്പ്യന്മാരായതെന്ന് സ്കൂൾ മാനേജ്മെന്റ് റിയാദിൽ  വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

publive-image

റിയാദ് മോഡേൺ ഇന്റർനാഷണൽ സ്കൂൾ മാനജ്മെന്റെ റിയാദില്‍ വാര്‍ത്താസമ്മേ ളനം നടത്തുന്നു.

ഇതു ആദ്യമായാണ്‌ സൗദി അറേബ്യയിൽ നിന്നുള്ള ഒരു സ്കൂൾ ഈ ക്വിസ് മത്സ രത്തിൽ പങ്കെടുക്കുന്നതും ചാമ്പ്യന്മാരാവുന്നതും. ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 18 ടീമുകളെ പങ്കെടുപ്പിച്ച നടത്തിയ അവസാന റൗ​‍ണ്ട് മത്സരങ്ങളിൽ ഇരു വിദ്യാർത്ഥികളും സമർത്ഥമായി നേരിടുകയൂം ഇരു റൗണ്ടു കളിലും പുലർത്തിയ മികവുറ്റ പ്രകടനം വിലയിരുത്തി ഒന്നാം സ്ഥാനത്തെത്തുകയു മായിരുന്നു ആയിരം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് എഴുപത് പേരെ കണ്ടെത്തുകയും അവരില്‍ നിന്ന് പത്തുപേര്‍ അവസാന റൗണ്ടില്‍ വിജയിക്കുക യായിരുന്നു

അവസാന പത്തുപേരില്‍ ഒന്നാം സ്ഥാനത്താണ് ജാസിം കെ.ജലീലും , മുഹമ്മദ് അക്മൽ ആരിഫും വളരെ മികച്ച വിജയമാണ് ഇവര്‍ കരസ്ഥമാക്കിയത്. ആദ്യ പത്ത് സ്ഥാന ക്കാർ ഈ വർഷത്തെ റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പോകുന്നുണ്ട്.

publive-image

ഏഷ്യാനെറ്റ് ന്യൂസ് 'പ്രൗഡ് ടു ബി ആൻ ഇന്ത്യൻ' ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജാസിം കെ.ജലീലും  , മുഹമ്മദ് അക്മൽ ആരിഫും റിയാദ് മോഡേൺ ഇന്റർനാഷണൽ സ്കൂൾ വിദ്യാര്‍ഥികള്‍.

കഠിനാധ്വാനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായാണ്‌ ജാസിമിന്റെ യും അക്മലിന്റെയും സ്വപ്ന തുല്യമായ വിജയമെന്ന് ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ റഷീദ് ഭീമനാട് പറഞ്ഞു.  അധ്യാപകരായ ജാബിർ, ജംഷീർ എന്നിവരാണ്‌ വിദ്യാർത്ഥി കൾക്ക് ആവശ്യമായ പരിശീലനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളിനെ പ്രതിനിധീകരിച്ച് നിരവധി ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത ഇരു വിദ്യാർ ത്ഥികളും ഒട്ടേറെ മത്സരങ്ങളിൽ വിജയ കിരീടം നേടിയിട്ടുണ്ട്.  ഇത്തവണ എസ്. എസ്. എൽ.സി പരീക്ഷക്കായി തയ്യാറെടുക്കുന്ന ജാസിമിന്‌ ലക്ഷ്യം ഐ.എ. എസാണെങ്കിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അക്മലിന്‌ ബിസിനസുകാരനാ വാനാണ്‌ താല്പര്യമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ  ചോദ്യത്തിനുത്തരമായി ഇരുവരും പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രിൻസിപ്പൽ ഇൻ ചാർജ് ഷാഫി മോൻ, അസീസ് പാലൂർ, ജാബിർ തയ്യിൽ  ജാസിം കെ.ജലീല്‍,, മുഹമ്മദ് അക്മൽ ആരിഫ് എന്നിവര്‍ പങ്കെടുത്തു.  

 

Advertisment