Advertisment

നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു , അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്ന് പ്രധാനമന്ത്രി 

New Update

ഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 55ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും നെഹ്‌റുവിന് അനുസ്മരണം രേഖപ്പെടുത്തി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനും സമൂഹത്തിലും നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു. അദ്ദേഹത്തിന് അനുസ്മരണം രേഖപ്പെടുത്തുന്നുവെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.

മോഡേണ്‍ ഇന്ത്യയുടെ നിര്‍മിതിക്കായുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവന എപ്പോഴും ഓര്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

Advertisment