Advertisment

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു; ജയ് ഷായുടെ നിയമനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജ്മുള്‍ ഹസന്‍ പാപ്പോണിന് പകരം; എസിസി പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സ്വന്തം

New Update

publive-image

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജ്മുള്‍ ഹസന്‍ പാപ്പോണിന് പകരമാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റാവുന്നത്. രണ്ട് വർഷമാണ് കാലാവധി.

എസിസി പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷാ. ജയ് ഷായ്ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സാൻ മണിയും രംഗത്തെത്തിയിട്ടുണ്ട്.

Advertisment