Advertisment

ഭഗവതിമാര്‍ അര്‍ത്തവ അശുദ്ധിയുടെ പരിധിയില്‍ വരുന്നില്ല ;തുമതി ആയതിന്റെ പേരില്‍ ഏതെങ്കിലുമൊരു ഭഗവതിയെ തീണ്ടല്‍ കല്‍പ്പിച്ച് നടയ്ക് പുറത്തിറക്കിയതായി എവിടെയും കേട്ടു കേള്‍വിയുമില്ല ;ജയകൃഷ്ണന്‍ തണ്ണിത്തോട് എഴുതുന്നു

New Update

ആര്‍ത്തവം ശുദ്ധിയോ അശുദ്ധിയോ?. മാതൃദൈവ സങ്കല്‍പ്പം നിലനില്‍ക്കുന്ന ഇന്ത്യന്‍സംസ്‌കാരത്തില്‍ ഈ ചോദ്യം ഏറെ പ്രസക്തമാണ്. എത്തരത്തിലാണ് ആര്‍ത്തവം അശുദ്ധിയാക്കുന്നത്? .അത്രവേഗം ഉത്തരം കിട്ടിയെന്ന് വരില്ല. അശുദ്ധമാണ്… അത്ര തന്നെ… ഏറിയ പങ്കിന്റെയും മറുപടി ഇങ്ങനെയാകും. വളരെ ലളിതമായി പരിശോധിക്കാം. സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ വിശ്വാസങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും തത്വസംഹിതകളിലുമെന്ന പോലെ തര്‍ക്കവും,വിവേചനവുമെല്ലാം ആര്‍ത്തവ വിഷയത്തിലുമുണ്ട്.

Advertisment

നിലനിന്നു പോരുന്ന എല്ലാ സ്ത്രീ സങ്കല്‍പ്പങ്ങളും (ഭഗവതിമാര്‍) അര്‍ത്തവ അശുദ്ധിയുടെ പരിധിയില്‍ വരുന്നില്ല.ഋതുമതി ആയതിന്റെ പേരില്‍ ഏതെങ്കിലുമൊരു ഭഗവതിയെ തീണ്ടല്‍ കല്‍പ്പിച്ച് നടയ്ക് പുറത്തിറക്കിയതായി എവിടെയും കേട്ടു കേള്‍വിയുമില്ല. കാളി സങ്കല്‍പ്പം പോലെയുള്ള സംഹാര മൂര്‍ത്തികള്‍ക്ക് പൊതുവെ ചോരയോടണല്ലോ കൊതി.

publive-image

ഇനി ഭഗവതിമാരുടെ ആര്‍ത്തവരക്തം പ്രസാദമായിട്ട് നല്‍കുന്നുണ്ടോയെന്നും തിരഞ്ഞറിയണം.നമ്മുടെ നാട്ടിലെ എതെങ്കിലുമൊരു സാധാരണ സ്ത്രീ ഋതുമതി ആയാല്‍ ആചാരങ്ങളുടെ പേരില്‍ ഏഴ് ദിവസമാണ് ആയവള്‍ക്ക് നിരോധനാജ്ഞ. വിളക്ക് കത്തിക്കാന്‍ പാടില്ല, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല, തൊടീല്‍, തീണ്ടല്‍….. ആകെ ബഹളം ഒരു കീറാപായില്‍ ഏതെങ്കിലുമൊരു മൂലയില്‍ പോയി ഏഴ് ദിവസം കഴിച്ച് കൂട്ടണം. ആചാര ലംഘനത്തിന് ദൈവകോപം പരിണിത ഫലം.

യഥാര്‍ത്ഥത്തില്‍ എന്താണ് ആര്‍ത്തവം അതെങ്ങനെയുണ്ടാകുന്നു, ഇതിന്റെ ശാസത്രീയ എന്താണ്, നമ്മുടെ അമ്പലം വിഴുങ്ങിക്കള്‍ ഇവയൊന്നും അന്വേഷിച്ചറിയാന്‍ വഴിയില്ല. ഒരു സ്ത്രീയുടെ പ്രത്യൂല്‍പ്പാദന ലക്ഷണങ്ങളില്‍ പ്രഥമമാണ് ആര്‍ത്തവം. പഴയ മുത്തശ്ശിമാര്‍ ഇതിന് പെണ്‍കുട്ടി പ്രായം അറിയിചെന്ന് പറയും.

ഋതുമതിയായ സ്ത്രീയില്‍ പുരുഷ ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നു. ശരീരത്തില്‍ ബീജസംയോഗമോ, ഗര്‍ഭധാരണമോ നടക്കാതെ വന്നാല്‍ മുന്നൊരുക്കങ്ങള്‍ എല്ലാം അവസാനിപ്പിച്ച് പുറത്തേക്ക് പോകുന്ന രക്തത്തെയാണ് ആര്‍ത്തവ രക്തം എന്നു പറയുന്നത്.

സാധാരണ രക്തതില്‍ നിന്ന് ആര്‍ത്തവ രക്തത്തിനുള്ള വ്യത്യാസം ശരീരത്തിലെ എന്‍സോമെട്രിയവും ഇതില്‍ അലിഞ്ഞ് ചേരുന്നു. ഇതാണ് ആര്‍ത്തവ രക്തതിന്റെ ശാസ്ത്രീയത ഇത് എങ്ങനെയാണ് അശുദ്ധിയായി മാറുന്നതെന്ന് മനസിലാവുന്നില്ല, കപട സാദാചാര വാദികള്‍ ഇതൊന്ന് മനസ്സിലാക്കിയിരിക്കണം.

ഇന്നലെ ചെയ്തോരബദ്ധങ്ങള്‍

ഇന്നത്തെ ആചാരമാകും

നാളത്തെ ശാസ്ത്രമതാകും

ആശാന്റെ വരിക്കള്‍ വര്‍ത്തമാന കാലത്തിന്റെ നേര്‍ വിമര്‍ശനമാണ്. ശബരിമല സ്ത്രീ പ്രവേശനവും ഗുരുവായൂരിലെ അഹിന്ദു പ്രവേശനവും കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളില്‍ ചിലത് മാത്രം

അയ്യപ്പന്‍ നിത്യബ്രഹ്മചാരിയായതു കൊണ്ടാണോ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ശാഠ്യം.

സത്രീയെ കണ്ടാല്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന ബ്രഹ്മചര്യമാണോ കലിയുക വരദനായ അയ്യപ്പന്റേത്. അയ്യപ്പന്‍ 14 വയസു വരെ താമസിച്ചത് പന്തളം കൊട്ടാരത്തിലെ സ്ത്രീകളായ പരിചാരകര്‍ക്കിടയിലാണ്. അവര്‍ക്ക് ആര്‍ത്തവമില്ലാതിരുന്നതിനെപ്പറ്റിയുള്ള കഥകളൊന്നും കേട്ടിട്ടില്ല. ഇനി രാജകുടുംബമായതുകൊണ്ട് സാധാരണക്കാരന് ബാധകമായ ആചാരങ്ങളില്‍ നിന്ന് അവര്‍ക്ക് വിടുതലുണ്ടായിരുന്നോ എന്നും വ്യക്തമല്ല.

അയ്യപ്പനെ വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ ശബരിമലയില്‍ തന്നെയല്ലേ നടയിരിക്കുന്നത്? എന്തേ ആയമ്മക്ക് ആര്‍ത്തവമില്ലേ. ചിലപ്പോള്‍ ആര്‍ത്തവമില്ലാത്തതുകൊണ്ടാവാം വിവാഹം നീണ്ടു പോകുന്നത്.

ആര്‍ത്തവമില്ലാത്തവള്‍ അയോഗ്യ, ഉള്ളവള്‍ അശുദ്ധ.

ശബരിമല ശ്രീകോവിലിന് മുന്നില്‍ രണ്ട് സ്ത്രീ ബിംബങ്ങളുണ്ട് നല്ല യൗവനമതികളായ സ്ത്രീകള്‍. എന്തേ ആര്‍ത്തവ ആചാരങ്ങള്‍ അവര്‍ക് ബാധകമാകുന്നില്ലേ. ചിലപ്പോള്‍ അവരുടെ ആര്‍ത്തവം നടയ്ക്ക് മുമ്പിലത്തെ ഭണ്ടാരം വഴിയാകാം ഒഴുകി ഒടുങ്ങുന്നത്……

പണത്തിനൊപ്പമാകുമ്പോള്‍ എന്താര്‍ത്തവം…… എല്ലാ ഭഗവതിമാര്‍ക്കും ആര്‍ത്തവം ഇല്ലെന്നല്ല, ചെങ്ങുന്നൂര്‍ ഭഗവതിക്ക് സംഗതി വരും. വല്ലപ്പോഴും ഒന്നോ, രണ്ടോ തുള്ളി പരമപുച്ഛം തോന്നുന്നു നാട്ടില്‍ നിലനിന്നു പോരുന്ന അസംബന്ധ വ്യവസ്ഥിതികളോട്. വിവേചനങ്ങള്‍കെതിരെ സ്ത്രീ സമൂഹം ശബ്ദം ഉയര്‍ത്തേണ്ട കാലം എന്നേ കഴിഞ്ഞുപോയി.

അന്ധവിശ്വാസത്തിന്റെ പേരില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന തിരിച്ചറിവ് അവര്‍ക്കുമില്ലാതെ പോകുന്നു മിക്കപ്പോഴും. നിലവിലെ രാഷ്ട്രീക പ്രസ്ഥാനങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ആരേയോ ഭയക്കുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അസാന്നിദ്ധ്യം നാടിനെ കൂടുതല്‍ അന്ധകാരത്തിലേക് തള്ളിവിടുന്നു. നിര്‍മ്മാല്യം പോലുള്ള സിനിമകള്‍ ഇനി ഒരിക്കലും മലയാളത്തില്‍ ഉണ്ടാകാന്‍ ഇടയില്ല.

ശാസ്ത്ര ബോധമില്ലാത്ത മതങ്ങള്‍ നാടിനാപത്താണ്. ഏതോ കാലത്തെ അസംബന്ധങ്ങള്‍ ഇന്നും ആചാരമായി കൊണ്ടു നടക്കുന്നു. സതിക്ക് സമാനമായ ആചാരമാണ് ആര്‍ത്തവത്തിന്റെ പേരില്‍ നടത്തപ്പെടുന്നത് , തലമുറകളിലൂടെ സ്ത്രീ ഇത്തരം ദുരാചാരങ്ങള്‍ പാലിക്കാന്‍ വിധിക്കപ്പെട്ടവളാണെന്നും അതു ദൈവനിയോഗമാണെന്നും പറഞ്ഞു പഠിപ്പിക്കാന്‍ കപടസദാചാര വാദിക്കള്‍ക്കായി.

ആര്‍ത്തവകാലത്ത് സ്ത്രീക്കള്‍ക് മാനസിക ബുദ്ധിമുട്ടില്‍ നിന്ന് ഏറ്റവും സുരക്ഷിതമായി വിശ്രമിക്കാന്‍ പറ്റുന്ന സ്ഥലം ക്ഷേത്രങ്ങള്‍ തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിലും നികൃഷ്ടമായ ആചാരങ്ങളാണ് സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

ശബരിമലയില്‍ യുവതികള്‍ക്കുള്ള പ്രശേനം നിരോധിച്ചതില്‍ ഒരു യുക്തിയും ശാസ്ത്രീയതയും ഇല്ല. ഇത് കടുത്ത മനുഷ്യവകാശ ലംഘനമാണ്, കാട്ടാളനീതിയാണ്, വിശ്വാസത്തേയും അന്ധ വിശ്വാസത്തേയും തിരിച്ചറിയാന്‍ സമൂഹത്തിനാവണം പുരുഷനും സ്ത്രീക്കുമുള്ള തുല്യത മനുഷ്യരില്‍ മാത്രമല്ല വിശ്വാസങ്ങളിലും മതങ്ങളിലും നടപ്പിലാക്കണം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു പാട് യുവതികള്‍ നമ്മുടെ രാജ്യത്തുണ്ട് പഴയ സാഹചര്യമല്ല ശബരിമലയില്‍ ഇന്നുള്ളത് സത്രീകള്‍ക് വളരെ സുരക്ഷിതമായി ദര്‍ശനം നടത്താന്‍ കഴിയുന്നതിനു സംവിധാനങ്ങളുണ്ട്.

തിക്കിലും തിരക്കിലും സ്ത്രീക്കള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുമെന്ന് പറയുന്ന ചില ആ സ്വാമിമാരുമുണ്ട് ശബരിമലയില്‍ വിശ്വാസങ്ങളുടെ പേരില്‍ രാജ്യത്തെ മതങ്ങള്‍ നിര്‍മിച്ച മതിലുകള്‍ യുക്തിചിന്തകൊണ്ട് തകര്‍ക്കാന്‍ കഴിയണം.

യക്ഷിയായും, കാളിയായുമെല്ലാം സ്ത്രീയെ സമുഹത്തില്‍ അവതരിപ്പിക്കുന്നതിലൂടെ പുരുഷന്‍ തന്റെ ആദിപത്യം അരക്കിട്ടുറപ്പിക്കുന്നു, കേരളത്തിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പുജയ്ക് ഇരുതാന്‍ എന്തേ ഈ പരമ മാന്യന്മാര്‍ തയാറാകാതത്. സ്ത്രീ പൂജ നടത്തിയാല്‍ ആകാശം പൊട്ടി വിഴുമോ ‘(വരൂ നമുക് അമ്പലങ്ങള്‍ക് തീ കൊളുതാം, വിടിയെ ഓര്‍ത്തു പോകുന്നു)

ഞാന്‍ ഒരു വിശ്വാസിയാണ് അന്ധവിശ്വാസിയല്ല

Advertisment