Advertisment

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്; പുറത്തുവിട്ടത് ടി.ടി.വി.ദിനകരന്‍ വിഭാഗം

New Update

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്. ടി.ടി.വി.ദിനകരന്‍ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണ ബോധത്തോടെയായിരുന്നു എന്നതിന് തെളിവാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിന് തലേന്നാണ് രാഷ്ട്രീയ നീക്കം. മുന്‍ എംഎല്‍എ വെട്രിവേലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇപിഎസ്-ഒപിഎസ് പക്ഷം പറയുന്ന കാര്യങ്ങള്‍ തെറ്റെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്ന് പി. വെട്രിവേല്‍ പറഞ്ഞു. മരിച്ച ശേഷമല്ല ആശുപത്രിയിലെത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Advertisment

publive-image

കഴിഞ്ഞ ദിവസം ​ജ​യ​ല​ളി​ത​യു​ടെ മ​ര​ണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുണ്ടായിരുന്നു. ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുമ്പോള്‍ ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെന്ന് ജ​യ​ല​ളി​ത​യെ ചി​കി​ത്സി​ച്ച അ​പ്പോ​ളോ ആ​ശു​പ​ത്രി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത റെ​ഡ്ഡിയുടേതായിരുന്നു വെ​ളി​പ്പെ​ടു​ത്തല്‍. ഇ​ക്കാ​ര്യം ചി​കി​ത്സ​യി​ലി​രി​ക്കെ ജ​യ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്നും പ്രീ​ത പറഞ്ഞിരുന്നു.

ഒ​രു ത​മി​ഴ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യിരുന്നു പ്രീ​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ശ്വാ​സ​മെ​ടു​ക്കാ​ൻ കഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യി​ൽ ജ​യ​ല​ളി​ത​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചി​ന് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന​തി​നു മു​മ്പ് ജ​യ​ല​ളി​ത ആ​രോ​ഗ്യം ഒ​രു​പ​രി​ധി​വ​രെ വീ​ണ്ടെ​ടു​ത്തി​രു​ന്ന​താ​യും പ്രീ​ത പ​റ​യു​ന്നു. ”ജയലളിതയെ രക്ഷിക്കാന്‍ ആശുപത്രിക്ക് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരാമവധി പ്രവര്‍ത്തിച്ചു. അതിനായി ഡല്‍ഹിയിലെ എയിംസില്‍ നിന്നും വിദേശത്ത് നിന്നുമെല്ലാം ഡോക്ടര്‍മാരെ വരുത്തിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. അതിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ”, പ്രീത കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ ആരൊക്കെയാണ് ജയലളിതയ്‌ക്കൊപ്പം നിന്നിരുന്നത് എന്ന ചോദ്യത്തിന് പ്രീതയുടെ മറുപടി ഇങ്ങനെ: ”ആരെയൊക്കെയാണ് അവിടെ ആവശ്യമുണ്ടായിരുന്നത് അവരും, പിന്നെ ജയലളിത അനുവദിച്ചവരുമാണ് അവര്‍ക്കൊപ്പം കൂടെയുണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നു”.

ജയലളിത അവരുടെ വിരലടയാളം എടുത്ത കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ”ആ ചോദ്യത്തിന് എനിക്ക് മറുപടി പറയാന്‍ സാധിക്കില്ല, കാരണം അവരുടെ അടുത്ത് ഞാന്‍ ഉണ്ടായിരുന്നില്ല” എന്നായിരുന്നു പ്രീത പറഞ്ഞത്. ജയലളിത ആശുപത്രിയിലായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ അവരുടെ വിരലടയാളം പതിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

75 ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​രി​ച്ച​ത്. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീഷ​ന് ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ അ​വ്യ​ക്ത​ത​ക​ൾ നീ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ല​ഭി​ക്കാ​വു​ന്ന​തി​ൽ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് അ​വ​ർ​ക്കു ല​ഭി​ച്ച​തെ​ന്നും പ്രീ​ത പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞിരുന്നു.

jayalalitha
Advertisment