Advertisment

ജയപ്രകാശ് നമ്പ്യാരിന്‍റെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: ജൂൺ 18 ന് നിര്യാതനായ പയ്യന്നൂർ സ്വദേശി  ജയപ്രകാശ് നമ്പ്യാരിന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയധമനിയുടെ ബ്ലോക്കിനെ തുടർന്ന് സർജറി നടത്തിയിരുന്നു. അടുത്ത ദിവസം ഹൃദയസ്‌തംഭനത്താൽ മരണപ്പെടുകയായിരുന്നു.

Advertisment

publive-image

സംസ്കാരത്തിന് ശേഷം ജൂലൈ ഒൻപതാം തീയതി തറവാട് കുടുംബാഗങ്ങൾ ഓൺലൈനിൽ പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി. ഭാര്യ ശ്രീപ്രിയ മകൾ നന്ദന ജയപ്രകാശ് മകൻ നവീൻ ജയപ്രകാശ് എന്നിവരാണ്. ഭാര്യയും മക്കളും 2019 മുതൽ നാട്ടിലാണ്. വാബെൽ അൽ അറേബ്യ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു

മരണാന്തര നടപടികൾക്കായി  പീസ് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്കൊപ്പം തറവാടു കുടുംബാഗങ്ങളും രംഗത്തുണ്ടായിരുന്നു

Advertisment