സിനിമാ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരുക്കേറ്റു

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, February 12, 2019

മൂന്നാർ ∙ സിനിമാ താരം ജയശ്രീ ശിവദാസിന് കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാറിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റു. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. പരുക്കേറ്റ ജയശ്രീയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പൊലീസ് കേസെടുത്തു.

കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

×