Advertisment

കലിപ്പ് ലുക്കില്‍ പുള്ള് ഗിരിയും കട്ടയ്ക്ക് ഒപ്പം നിന്ന് നാരായണന്‍ കുട്ടിയും ....'തൃശ്ശൂര്‍ പൂരം' ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം തൃശൂര്‍കാരനായി

ജയസൂര്യ വീണ്ടും എത്തുന്ന ചിത്രമാണ് 'തൃശൂര്‍പൂരം'. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'പുള്ള് ഗിരി' എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്.

Advertisment

publive-image

ചിത്രത്തിലെ ഒരു കഥാപാത്രമായെത്തുന്ന കിരണ്‍ നാരായണന്‍കുട്ടി എന്ന ആനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും.

ഗാനങ്ങള്‍ക്ക് ഈണം പകരുന്നതും രതീഷ് തന്നെ. ആട് 2 എന്ന ചിത്രത്തിന് ശേഷം വിജയ് ബാബുവിന്‍റെ  നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment