Advertisment

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സത്യന്റെ ജീവിത കഥ വെള്ളിത്തിരയിലേക്കെത്തുന്നു. മലയാളികളുടെ പ്രിയതാരം ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായെത്തുന്നത്. തന്റെ സത്യന്‍ലുക്ക് ജയസൂര്യ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനില്‍കുമാര്‍, കെ ജി സന്തോഷ്, രതീഷ് രഘുനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യന്‍ മാഷ് ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.

നവാഗതനതായ ‘രതീഷ് രഘു നന്ദന്‍’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ‘ Friday Film House’ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പറയാം

എല്ലാവരുടെയും പ്രാര്‍ഥനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

https://www.facebook.com/Jayasuryajayan/posts/1324593264361017

Advertisment