Advertisment

ജയസൂര്യയുടെ അക്കൗണ്ട് ശശി തരൂര്‍ ഹാക്ക് ചെയ്തോ? ; അമ്പരന്ന് ആരാധകര്‍.. !!

author-image
ഫിലിം ഡസ്ക്
New Update

മലയാളം സിനിമാ ലോകത്ത് ഇംഗ്ലീഷിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രമുഖ ചാനലിന്റെ അവാര്‍ഡ് പൃഥ്വിരാജിന് സമ്മാനിച്ചത് ജയസൂര്യയാണ്. ഒരു അവാര്‍ഡ് എന്നതിലുപരി, എന്റെ സ്നേഹം നിറഞ്ഞ ഹൃദയമാണിത് രാജൂ’ എന്നായിരുന്നു ഇംഗ്ലീഷില്‍ കുറിച്ചത്.

Advertisment

publive-image

ആ പോസ്റ്റില്‍ ‘ ഇനി നിനക്ക് മനസിലാകാന്‍’ എന്ന് മലയാളത്തില്‍ എഴുതിയ ജയസൂര്യ ‘ Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years (പ്രിയപ്പട്ട രാജു, നീളന്‍ വാക്കുകളെ എനിക്ക് പേടിയാണ് എന്നാലും … അഭിമാനാര്‍ഹമായ നേട്ടത്തില്‍ നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിന്റെ വിജയഗാഥ ഗംഭീരമായി തുടരുക.’ ) എന്നും കുറിച്ചു.

ജയസൂര്യയുടെ ഇങ്ലീഷ്‌ കണ്ട് അക്കൗണ്ട് ശശി തരൂര്‍ ഹാക്ക് ചെയ്തോ എന്ന സംശയത്തിലാണ് ആരാധകര്‍.പോസ്റ്റിന് പിന്നാലെ നിരവധി ആരാധകര്‍ രസികന്‍ കമ്മന്റുകളുമായി എത്തി. ഒപ്പം പൃഥ്വിയും കമന്റ് ബോക്സില്‍ എത്തി. ‘ അറിഞ്ഞില്ല..ആരും പറഞ്ഞില്ല’ എന്ന സിനിമ ഡയലോഗ് മറുപടിയായി പൃഥ്വി നല്‍കി.

Advertisment