Advertisment

ഐഫോണ്‍ പിടിച്ച് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ജയസൂര്യ ; ‘ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ സഖാക്കള്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല കുഞ്ചാക്കോ ബോബാ…കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ തനിക്കെന്ന് കമന്റ്‌ !

author-image
ഫിലിം ഡസ്ക്
New Update

സമൂഹ മാധ്യമത്തില്‍ വൈറലായി നടന്‍ ജയസൂര്യയുടെ പുതിയ ഫോട്ടോ. തന്റെ ഐഫോണ്‍ പിടിച്ച് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ കുഞ്ചാക്കോ ബോബനെ പോലെ തോന്നുന്ന ചിത്രമാണെന്നാണ് താത്തിന്റെ ആരാധകരുടെ വാദം.

Advertisment

publive-image

നിരവധി പേരാണ് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഐഫോണ്‍ പിടിച്ച് നില്‍ക്കുന്നത് കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ കാര്യത്തില്‍ ജയസൂര്യ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്നാണ് ഐഫോണ്‍ പിടിച്ച് നില്‍ക്കുന്ന ജയസൂര്യയുടെ ഫോട്ടോ ചര്‍ച്ചാ വിഷയമായത്. സംഭവത്തെ തുടര്‍ന്ന് മനപ്പൂര്‍വ്വം ജയസൂര്യ ഐഫോണിന്റെ ഫോട്ടോ പങ്കുവെച്ചതാണെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം വാദിക്കുന്നത്.

‘ഐഫോണില്‍ ഐഫോണിന്റെ ഫോട്ടോ എടുത്തു ഞങ്ങളെ സെക്രട്ടറിയെ കളിയാക്കുകയാണോ മിസ്റ്റര്‍ , ഇന്നോവ വിടേണ്ടി വരുമോ’, ‘ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ സഖാക്കള്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല കുഞ്ചാക്കോ ബോബാ…കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ തനിക്ക്.’,

‘കിറ്റും വാങ്ങി തിന്നിട്ട് ഇന്നത്തെ ദിവസം ഐ ഫോണ്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ഇടാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സു വന്നു’, ‘കൊടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ ? ?? നിങ്ങള്‍ക്ക് കിറ്റ് കിട്ടിയില്ലേ ??’,

‘ഈ ഐഫോണ്‍ ഒക്കെ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ല’, ‘കസ്റ്റംസ് തിരയുന്ന ഐഫോണ്‍ ആണോ’ എന്നീ രീതിയിലുള്ള കമന്റുകളാണ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫോട്ടോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

film news jayasurya
Advertisment