Advertisment

കുവൈറ്റില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ജസീറ എയര്‍വെയ്‌സ് സൗദിയിലേക്ക് പുതിയ വിമാനസര്‍വ്വീസ് ആരംഭിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ജസീറ എയര്‍വെയ്‌സ് സൗദിയിലേക്ക് പുതിയ വിമാനസര്‍വ്വീസ് ആരംഭിച്ചു .ആ​ഴ്​​ച​യി​ൽ മൂ​ന്നു സ​ർ​വി​സു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക​യെ​ന്ന്​ സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഏ​പ്രി​ൽ 30 വ​രെ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ രാ​വി​ലെ 6.15ന്​ ​പു​റ​പ്പെ​ട്ട്​ മ​ദീ​ന​യി​ലെ പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ട്ടു​മ​ണി​ക്ക്​ എ​ത്തു​ക​യും തി​രി​ച്ച്​ മ​ദീ​ന​യി​ൽ​നി​ന്ന്​ 8.45ന്​ ​പു​റ​പ്പെ​ട്ട്​ 10.30ന്​ ​കു​വൈ​ത്തി​ൽ എ​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ സ​ർ​വി​സ്​ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Advertisment

publive-image

മേ​യ്​ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 27 വ​രെ തി​ങ്ക​ൾ, ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ രാ​വി​ലെ 10.15ന്​ ​പു​റ​പ്പെ​ട്ട്​ 12ന്​​ ​മ​ദീ​ന​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണം.

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ മേ​യ്​ 16 മു​ത​ൽ ജൂ​ൺ ആ​റു​വ​രെ ത്വാ​ഇ​ഫി​ലേ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി. ശ​നി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.05ന്​ ​കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 8.10ന്​ ​ത്വാ​ഇ​ഫി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ ഇൗ ​സ​ർ​വി​സ്.

Advertisment