Advertisment

പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനും പ്രവർത്തനങ്ങൾക്കും വൈ എം സി എ നേതൃത്വം നൽകുമെന്ന് ദേശീയ പ്രസിഡന്റ്‌ ജസ്റ്റീസ് ജെ ബി കോശി

New Update

എടത്വ:  പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനും പ്രവർത്തനങ്ങൾക്കും വൈ എം സി എ നേതൃത്വം നൽകുമെന്ന് ദേശീയ പ്രസിഡന്റ്‌ ജസ്റ്റീസ് ജെ ബി കോശി പ്രസ്താവിച്ചു.

Advertisment

publive-image

ലോക പരിസ്ഥിതി ദിനാചാരണ ഭാഗമായി വൈ എം സി എ കേരള റീജിയൻ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ

പരിസ്ഥിതി ബോർഡ് റീജിയൻ ചെയർമാൻ എബി പൂക്കുമ്പേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും ജൈവ വ്യവസ്ഥയിൽ പ്രത്യേക സ്ഥാനം ഉണ്ട്. മാനുഷിക ഇടപെടൽ മൂലം സന്തുലിതാവസ്ഥ തകിടം മറിയുന്നത് പ്രകൃതി ദുരന്തങ്ങൾക്കു കാരണമാകുന്നു.

വനനശീകരണത്തിലൂടെ ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന താള പിഴകൾ മൂലം വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നു. വന്യ ജീവികളുടെ സഞ്ചാരത്തിനു മനുഷ്യൻ വിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രകൃതി മനുഷ്യന്റെ സ്വൈര്യ സഞ്ചാരവും വിലക്കി എന്നും ഡോ. ഉമ്മൻ പ്രസ്താവിച്ചു.

ബൈബിൾ ആഖ്യാനങ്ങളിൽ വെളിവാകുന്ന പരിസ്ഥിതി ദൈവദർശനത്തെ പറ്റി ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ റോയ്സ് മല്ലശ്ശേരി പ്രബന്ധം അവതരിപ്പിച്ചു.റീജിയൺ ചെയർമാൻ ജോസ് ജി ഉമ്മൻ, റെജി ജോർജ് ഇടയാറന്മുള, കെ ജെ തോമസ്‌, ബോർഡ് വൈസ് ചെയർമാൻ പ്രഫ. പി ജി ഫിലിപ്പ്, ട്രഷറർ വര്ഗീസ് അലക്സാണ്ടർ സെക്രട്ടറി ഡോ. റെജി വര്ഗീസ്, ജെയ്‌സ് മാത്യു, ബിജു ജേക്കബ്‌ എന്നിവർ പ്രസംഗിച്ചു.

edathwa
Advertisment