Advertisment

ജെ.സി.സി - അബ്ബാസിയാ യുണിറ്റ് പുതിയ ഭാരവാഹികൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യുണിറ്റ് തലത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്ന നടപടികൾ തുടങ്ങി. ഇതനുസരിച്ചു ആദ്യം അബ്ബാസിയാ യുണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി.

Advertisment

publive-image

കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസിന്‍റെ അദ്ധ്യക്ഷതയിൽ അബ്ബാസിയായിൽ കൂടിയ യോഗത്തിൽ ശരത് സുഭാഷ് (പ്രസിഡന്‍റ്), ജോർജി ജീജോ (ജനറൽ സെക്രട്ടറി), സലാഹ് അബുബക്കർ (ട്രഷറർ), വിഷ്ണു ദേവ് (വൈസ്പ്രസിഡന്‍റ്), കൗശിക് സജി (സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായും പത്ത് അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.

മറ്റ് യൂണിറ്റുകളായ സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിൽ വരുന്ന ആഴ്ചകളിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്ന് സഫീർ അറിയിച്ചു.

Advertisment