Advertisment

കല്ലൂർ ബാലൻ എന്ന പച്ച മനുഷ്യനെ തേടി ജെസിഐ ജെസിഐ ശ്രേഷ്ഠ ഹരിത പുരസ്ക്കാരം

New Update

publive-image

Advertisment

പാലക്കാട്: താന്‍ വസിക്കുന്ന പരിസരം ഹരിതാഭമാക്കിയും വൃക്ഷതൈകൾ വിതരണം ചെയ്തും

വീട്ടമ്മമാർക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചു കൊടുത്തും തന്റെ ജീവിതം ഹരിത ജീവിതത്തിനായി സമർപ്പിച്ച കല്ലൂർ ബാലന് ജെസിഐ പാലക്കാടിന്റെ ശ്രേഷ്ഠ പുരസ്ക്കാരം.

പച്ചപ്പിന്റെ തോഴനായി ജീവിക്കുന്ന, വേഷത്തിലും പ്രവൃത്തിയിലും പച്ച കേവലമൊരു നിറമല്ലെന്നു തെളിയിക്കുന്ന കല്ലൂർ ബാലന് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ തേടി എത്തിയിട്ടുണ്ടെങ്കിലും ജെസിഐ എന്ന അന്തർ ദേശീയ യുവജന പ്രസ്ഥാനത്തിന്റെ ആദരം വിലമതിക്കുന്നതായും പ്രകൃതിയുടെ ഈ കാവൽക്കാരൻ പറഞ്ഞു.

publive-image

രണ്ടു പതിറ്റാണ്ടിനിടക്ക് ഏകദേശം 20 ലക്ഷത്തോളം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച ഈ പ്രകൃതി സ്നേഹിയുടെ ജീവിതം ഗിന്നസ് ബുക്കിൽ സ്ഥാനം കൈവരിക്കാൻ ഒരുങ്ങുകയാണ്.

പാലക്കാട് ഫോർട്ട് പാലസ് ഹോട്ടലിൽ നടന്ന ജൂ​നിയ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥാനാരോഹണ ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി.കല്ലൂർബാലനെ ആദരിച്ചു.

അജയ് ശേഖർ സുശാന്ത്, ജിനേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

 

 

palakkad news
Advertisment