Advertisment

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്​: കര്‍ണാടകയില്‍ മുര്‍മുവിനൊപ്പം; കേരളത്തില്‍ സിന്‍ഹക്കും

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​നൊ​പ്പ​വും ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​ജെ.​പി​ക്കൊ​പ്പ​വും നി​ല്‍​ക്കു​ക എ​ന്ന പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ നി​ല​പാ​ടി​ല്‍ ജ​ന​താ​ദ​ള്‍ (സെ​ക്കു​ല​ര്‍). രാ​ഷ്ട്രീ​യ കു​രു​ക്കി​ല്‍​പെ​ട്ട കേ​ര​ള​ഘ​ട​കം ന​ട​ത്തി​യ അ​തി​വേ​ഗ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ്​ ദ​ള്‍ നേ​തൃ​ത്വ​ത്തി​ന്‍റെ എ​ല്‍.​ഡി.​എ​ഫി​ലെ സ്ഥാ​ന​ത്തി​നു​നേ​രെ ഉ​യ​ര്‍​ന്നേ​ക്കാ​വു​ന്ന ഭീ​ഷ​ണി​യെ അ​ക​റ്റി​യ​ത്.

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ​യും മ​ക​ന്‍ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ​യും 'ഹി​ന്ദു​ത്വ' രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ളെ പാ​ട്ടി​നു​വി​ട്ട്​ യ​ശ്വ​ന്ത്​ സി​ന്‍​ഹ​യെ പി​ന്തു​ണ​ക്കാ​ന്‍ കേ​ര​ള ഘ​ട​കം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജെ.​ഡി.​എ​സി​ന്‍റെ മ​തേ​ത​ര നി​ല​പാ​ടി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്‌​ ല​യ​ന​ച​ര്‍​ച്ച​യി​ല്‍​നി​ന്ന്​ പി​ന്നാ​ക്കം പോ​യ എ​ല്‍.​ജെ.​ഡി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍​ച​ര്‍​ച്ച​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നും തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ മാ​ത്യു ടി. ​തോ​മ​സ്, മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, സി.​കെ. നാ​ണു, എ. ​നീ​ല​ലോ​ഹി​ത ദാ​സ​ന്‍ എ​ന്നി​വ​ര്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യെ ക​ണ്ട്​ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു. ബി.​ജെ.​പി നി​ര്‍​ദേ​ശി​ച്ച ദ്രൗ​പ​ദി മു​ര്‍​മു​വി​നെ പി​ന്തു​ണ​ക്കാ​ന്‍ സം​സ്ഥാ​ന ഘ​ട​കം തീ​രു​മാ​നി​ച്ച​താ​യി​ മു​ന്‍ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി പ്ര​സ്താ​വി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഇ​ട​തു​ മ​ന്ത്രി​സ​ഭ​യി​ല്‍ പ​ങ്കാ​ളി​യാ​ണ്​ ജെ.​ഡി.​എ​സ്. ഈ ​നി​ല​യി​ല്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന്​ നേ​താ​ക്ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Advertisment