Advertisment

ദേവഗൗഡയെപ്പോലൊരാള്‍ തോല്‍ക്കുന്നത് എവിടെയെങ്കിലും കേട്ടു കേള്‍വിയുള്ള കാര്യമാണോ? ; ഇത് ആരേയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ല , ഭാവിയിലെങ്കിലും തെറ്റ് തിരുത്താന്‍ വേണ്ടിയാണ് പറയുന്നത്”- ; കര്‍ണാടകയില്‍ നേരിട്ട വലിയ തോല്‍വിക്ക് പിന്നിലെ കാരണം ജെ.ഡി.എസുമായി ഉണ്ടാക്കിയ സഖ്യമെന്ന് കെ.എച്ച് മുനിയപ്പ 

New Update

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നേരിട്ട വലിയ തോല്‍വിക്ക് പിന്നിലെ കാരണം ജെ.ഡി.എസുമായി ഉണ്ടാക്കിയ സഖ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എച്ച് മുനിയപ്പ.

Advertisment

publive-image

ദേവഗൗഡയെപ്പോലൊരാള്‍ തോല്‍ക്കുന്നത് നിങ്ങള്‍ എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ള കാര്യമാണോ? ഇത് ആരേയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ല. ഭാവിയിലെങ്കിലും തെറ്റ് തിരുത്താന്‍ വേണ്ടിയാണ് പറയുന്നത്”- എന്നായിരുന്നു മുനിയപ്പയുടെ പ്രസ്താവന. കോലാര്‍ മണ്ഡലത്തിലെ എം.പി കൂടിയാണ് ഇദ്ദേഹം.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം അബദ്ധമായിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മുനിയപ്പയും സമാന പരാമര്‍ശവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിച്ചിരുന്നെങ്കില്‍ 16 സീറ്റെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു.

Advertisment