കോൺഗ്രസ് – ജെഡിഎസ് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് ഗവർണർക്ക് കൈമാറി ; അവകാശവാദം പരിഗണിക്കുമെന്ന് ഗവർണർ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, May 16, 2018

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് ജെ​ഡി-​എ​സ് നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് കൈ​മാ​റി. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ഗ​വ​ർ​ണ​റെ ക​ണ്ട​തി​നു ശേ​ഷം ജെ​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ ത​ങ്ങ​ളെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ‍​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അവകാശവാദം പരിഗണിക്കുമെന്നാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി മാ​ത്ര​മെ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളെ​ന്ന് ഗ​വ​ർ​ണ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റി​ൽ ത​ങ്ങ​ൾ​ക്കു വി​ശ്വാ​സ​മാ​ണ്. അ​ദ്ദേ​ഹം അ​നീ​തി കാ​ട്ടി​ല്ലെ​ന്നു ഉ​റ​പ്പാ​ണ്. ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്നും ആ​രും പു​റ​ത്തു​പോ​യി​ട്ടി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് ഗ​വ​ർ​ണ​ർ​ക്കു മു​മ്പി​ലെ​ത്തി​ച്ച​തി​നു ശേ​ഷ​മാ​ണ് കു​മാ​ര​സ്വാ​മി കൂ​ടി​ക്കാ​ഴ്ച ന​ട​ട​ത്തി​യ​ത്. കു​മാ​ര​സ്വാ​മി​ക്കൊ​പ്പം പി​സി​സി അ​ധ്യ​ക്ഷ​ൻ ജി. ​പ​ര​മേ​ശ്വ​ര​യും രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു.

×