ബംഗാളിലുള്ള ബിഹാറികളെ റോഹിംഗ്യകള്‍ നാടു കടത്തുകയാണ്‌; ബംഗാള്‍ അതിവേഗം ‘മിനി പാക്കിസ്ഥാനാ’യി മാറിക്കൊണ്ടിരിക്കുകയാണെന്ന് ജെ.ഡി.യു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, June 12, 2019

പട്‌ന: ബംഗാള്‍ അതിവേഗം ‘മിനി പാക്കിസ്ഥാനാ’യി മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി ജെ.ഡി.യു. ബംഗാളിലുള്ള ബിഹാറികളെ റോഹിംഗ്യകള്‍ അവിടെനിന്നും നാടുകടത്തുകയാണെന്നും ജെ.ഡി.യു വക്താവ് അജയ് അലോക് കുറ്റപ്പെടുത്തി.

ബി.ജെ.പിയെ ഒഴിവാക്കി നാലു സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള ജെ.ഡി.യു നീക്കത്തെ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത അഭിനന്ദിച്ചതിനു തൊട്ടുപിറകെയാണു ഗുരുതര ആരോപണവുമായി ജെ.ഡി.യു രംഗത്തെത്തിയത്.

ബംഗാളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്. ഇതു ഞാന്‍ ഏറെനാളായി പറയുന്നതാണ്. എന്തിനാണ് അവര്‍ ഞങ്ങളുടെ മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞത് അദ്ദേഹത്തെ അഭിനന്ദിച്ചതും എന്നെനിക്കു മനസ്സിലാകുന്നില്ല. ചിലപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമല്ലാതെ നാലു സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനമാകാം.

പക്ഷേ ഈ പ്രവൃത്തി ഒരിക്കലും അവര്‍ ചെയ്ത തെറ്റുകള്‍ മായ്ക്കില്ല. അവരുടെ സംസ്ഥാനത്തെ മിനി പാകിസ്താനായി മാറ്റാന്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തടയുകയാണ് അവര്‍ ചെയ്യേണ്ടത്.

അവര്‍ നന്ദി പറഞ്ഞതുകൊണ്ട് ബംഗാളില്‍ നിന്ന് ബിഹാറികളെ ഓടിച്ചുവിടുന്നതു ഞങ്ങള്‍ക്കു മറക്കാനാവില്ല.’- അദ്ദേഹം പറഞ്ഞു

×