Advertisment

ജീപ്പിടിച്ച് ഗൃഹനാഥന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

പാലാ:ജീപ്പിടിച്ച് വഴിയാത്രക്കാരനായ ഗൃഹനാഥന്‍ മരിച്ചു.പൂവരണി വേലിക്കകത്ത് ശശിധരന്‍(58) നാണ് ജീപ്പിടിച്ചു മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണിക്കു സമീപം ചരള ജംങ്ഷനില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ജീപ്പിടിച്ചായിരുന്നു അപകടം. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ജലജ കൈപ്പുഴ കരോട്ട് കുടുംബാംഗം. മക്കള്‍: സുനു, അനു. മരുമക്കള്‍: പ്രമോദ്മംഗലത്ത് പഴൂര്‍ ചവിട്ടുവരി,അനീഷ് കുഴിയാംപ്ലാക്കല്‍ തളിപ്പറമ്പ് (എറണാകുളം സ്‌റ്റേഷനറി, പാലാ).സംസ്‌ക്കാരം നാളെ -23 -ചൊവ്വ ഉച്ചകഴിഞ്ഞ് . പരേതൻ കേരളാ കോൺഗ്രസ് എം. പാലാ നഗരസഭ ബൂത്ത് 133 (മുരിക്കുംപുഴ) പ്രസിഡന്റ് V S ശ്രീധരൻ വേലിക്കകത്തിന്റെ സഹോദരനാണ്.

Advertisment