ജിദ്ദ : വിശ്വാസരംഗത്തടക്കം സാമൂഹികവും സാംസ്കാരികവുമായ അപചയ ങ്ങൾക്കെതിരെ സമൂഹം സംഘടിതമായി മുന്നോട്ട് വരണമെന്ന് ശമീർ സ്വലാഹി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ പ്രതിവാര ക്ലാസ്സിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
ശാസ്ത്ര മേഖലകളിൽ അടക്കം വളരെയധികം പുരോഗതി നേടിയ ആധുനിക കാലത്തും ജിന്ന് സേവ, രാശി, ധനാഗമ- ശത്രു സംഹാര ഉപകരണങ്ങൾ എന്നിവയുടെ പേരിൽ അന്തവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നൂതനരീതികൾ സമൂഹത്തിൽ പടർത്തുകയും ചെയ്യുന്നു. ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ എന്ന് അവകാശപ്പെട്ടുകൊണ്ട് നടത്തുന്ന ഇത്തരം പ്രചാരണങ്ങളിലൂടെ യഥാർത്ഥ വിശ്വാ സത്തെ വക്രീകരിക്കുകയും, മറുവശത്ത് പൊള്ളയായ ജല്പനങ്ങളും അധാർമിക സങ്കല്പങ്ങളുമായി നിരീശ്വര- നാസ്തിക വാദങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു.
ഇത്തരം അപചയങ്ങൾക്കെതിരെ വിപ്ലവപരകമായ മാറ്റം വരുത്തുകയും ധാർമ്മിക ബോധനം നൽകുകയും നന്മ പ്രസരിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മകൾ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അവശ്യകതയാണെന്ന് അദ്ദേഹം ഉണർത്തി.
സൃഷ്ടാവിനോടും സമൂഹത്തോടും പ്രപഞ്ചത്തോടും ഓരോ വ്യക്തിക്കും അഭേദ്യമായ ബന്ധം ഉണ്ടെന്നും പ്രപഞ്ചവിഭവങ്ങളെ മിതമായ രീതിയിൽ ഉപഭോഗം ചെയ്യാത്ത പക്ഷം ദൈവത്തിന്റെ പരീക്ഷണത്തിന് വിധേയമാകുന്നത് സമൂഹം ഒന്നടങ്ക മായിരിക്കും. ഇത്തരം മനുഷ്യചെയ്തികളെ സംഘടിത രീതിയിൽ പ്രതികരിക്കുകയും സമൂഹനന്മക്ക് വേണ്ടി യോജിച്ചു പ്രവർത്തിക്കുക എന്നതും ദൈവിക കല്പനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാനവസേവ ദൈവസേവയാണ്, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പരിഗണിക്കു ന്നതിനും അവരുടെയും കൂടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയുന്ന കൂട്ടായ്മകളിൽ എല്ലാ വിശ്വാസികളും പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു.