Advertisment

ജിദ്ദ ചങ്ങാതി കൂട്ടം തായിഫിലേക്കു ചരിത്ര പഠന വിനോദ യാത്ര സംഘടിപ്പിച്ചു

New Update

ജിദ്ദ: ജിദ്ദയുടെയും പരിസര പ്രദേശത്തെയും മലയാളികളുടെ വാട്സ്ആപ് കൂട്ടായ്മയായ ജിദ്ദ ചങ്ങാതി കൂട്ടം തായിഫിലേക്ക് ചരിത്ര പഠന വിനോദ യാത്ര സംഘടിപ്പിച്ചു. യാത്രയിലുടനീളം വിത്യസ്ത പരിപാടികളുമായി സജീവമായ യാത്ര കുട്ടികൾക്കും കുടുംബിനികൾക്കും ആവേശം നൽകി .

Advertisment

publive-image

 

ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാൻ അഡ്വക്കറ്റ് ശംസുദ്ധീൻ പഠനാർഹമായ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. സയീദ് പുളിക്കൽ ( അക്ബർ ട്രാവെൽസ് ) , സുനീർ കെയത് ( എയർ ഇന്ത്യ ) , റൗഫ് ചേളാരി, ആസിഫ് മേലാറ്റൂർ, നൗഷാദ് വണ്ടൂർ തുടങ്ങിയർ അനുഭവങ്ങൾ പങ്കു വെച്ചു . നൗഫൽ കോഡൂർ, നൗഷാദ് കൊടുങ്ങല്ലൂർ ഗാനങ്ങൾ ആലപിച്ചു. മൃഗ ശാല, റുഡാഫ് പാർക്ക് , ബർഷൂമി ഫാം സന്ദർശനം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.

അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ചു നടത്തിയ യാത്രക്ക് മുസ്തഫ .കെ ടി പെരുവള്ളൂർ , മുജീബ് പാറക്കൽ , ഷാനു കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി .

Advertisment