Advertisment

ഫാറൂക്ക് കോളജ് "വൺ ഫോർ വൺ", എഡുസപ്പോർട്ട്" പദ്ധ്വതികൾക്കായി ജിദ്ദാ ചാപ്റ്റർ അലുംനി മൂന്ന് ലക്ഷം രൂപ കൈമാറി

New Update

ജിദ്ദ: ഫാറൂക്ക് കോളജിന്റെ "വൺ ഫോർ വൺ", "എഡുസപ്പോർട്ട്" എന്നീ പദ്ധ്വതികൾക്കായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ "ഫോസ" യുടെ ജിദ്ദാ ചാപ്റ്റർ സംഭരിച്ച വിഹിതം അധികൃതർക്ക് കൈമാറി. 3,10,000 രൂപയുടെ സംഭാവനയാണ് ഫോസ ജിദ്ദയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ ഫറോക്ക് (ട്രഷറർ), അഷ്‌റഫ് കോമു, അബ്ദുൾ സലാം ചാലിയം എന്നിവർ ചേർന്ന് പ്രിൻസിപ്പൽ ഡോ. കെ എം നസീറിനു കൈമാറിയത്. കോളജിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ വെച്ചാണ് സംഖ്യ കൈമാറിയത്.

Advertisment

publive-image

കെ കുഞ്ഞലവി, കെ ടി ഹസൻ കോയ, മുൻ പ്രിൻസിപ്പൽ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ, ഡോ. പി പി യൂസഫ് അലി എന്നിവർ സന്നിഹിതരായിരുന്നു. നിലവിലെ കോവിഡ് പകർച്ച വ്യാധിയുടെ പ്രതികൂല സാഹചര്യത്തിലും ഫോസ ജിദ്ദ നൽകുന്ന സംഭാവനയ്ക്കും പിന്തുണയ്ക്കും കോളജ് അധികൃതർ നന്ദി അറിയിച്ചു.

ഫാറൂക്ക് കോളേജിലെ നിലവിലുള്ള ഒരു വിദ്യാർത്ഥിയെ ഒരു പൂർവ്വ വിദ്യാർത്ഥി സ്പോൺസർ ചെയ്യുന്നതിനുള്ള ഫോസയുടെ പദ്ധതിയാണ് "വൺ ഫോർ വൺ". ആർക്കും സംഭാവന ചെയ്യാൻ കഴിയുന്നതും അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതുമായ ഒരു ഫണ്ടാണ് എഡുസ്പോർട്ട്. രണ്ട് ഫണ്ടുകളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇക്കാര്യത്തിലുള്ള ചാരിതാർഥ്യം ഫോസാ ജിദ്ദ പ്രസിഡണ്ട് അഷ്‌റഫ് മേലേവീട്ടിൽ, ജനറൽ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി എന്നിവർ അറിയിച്ചു.

 

Advertisment