Advertisment

ജിദ്ദ ഇൻക്ലൂസിവ് ഇന്ത്യൻ ഫോറംപുൽവാമ തീവ്രവാദി ആക്രമണത്തെ അപലപിച്ചു

New Update

ജിദ്ദ : ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റിയുടെയും എ ഐ ഒ സി സി ജിദ്ദ ചാപ്റ്ററിന്റെയും സംയുക്ത വേദിയായ ഇൻക്ലൂസിവ് ഇന്ത്യൻസ് ജിദ്ദയുടെ കശ്മീരിലെ പുൽവാമ അക്രമത്തിൽ രക്തസാക്ഷികളായ 40 സി ആർ പി എഫ് ജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പ്രസ്തുത അക്രമത്തിൽ ഇന്ത്യൻ സമൂഹത്തിന് പൊതുവായുണ്ടായിട്ടുള്ള സങ്കടവും അമർഷവും പ്രതിഫലിപ്പിച്ച പ്രത്യേക പാർത്ഥന ചടങ്ങിൽ സിറാജ് മൊഹിദീൻ (തമിഴ് നാട്) അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റിയുടെയും എ ഐ ഒ സി സി ജിദ്ദ ചാപ്റ്ററിന്റെയും സംയുക്ത വേദിയായ ഇൻക്ലൂസിവ് ഇന്ത്യൻസ് ജിദ്ദയുടെ കശ്മീരിലെ പുൽവാമ അക്രമത്തിൽ രക്തസാക്ഷികളായ 40 സി ആർ പി എഫ് ജവാൻമാർക്ക് അർപ്പിച്ച ശ്രദ്ധാഞ്ജലി ചടങ്ങിൽ നിന്ന്

മനുഷ്യത്വരഹിതമായ ആക്രമണം ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു എന്ന് സിറാജ് അഭിപ്രായപ്പെട്ടു. മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ഇക്‌ബാൽ പൊക്കുന്ന് രക്തസാക്ഷിത്വം വരിച്ച ധീര ഭടന്മാരുടെ പേരുകൾ അവതരിപ്പിച്ച് കൊണ്ട് അവരെ സ്മരിച്ചു. ഇന്ത്യൻ ഭടന്മാർ കാവൽ നിൽക്കുന്നത് കൊണ്ടാണ് ഇന്ത്യൻ ജനത സുരക്ഷിതമായി ഉറങ്ങുന്നത് എന്ന ഓർമ്മ നമുക്കുണ്ടാവേണ്ടതുണ്ട് എന്നു ഇക്യുബെൽ അഭിപ്രായപ്പെട്ടു. ഒ ഐ സി സി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ഭടന്മാരുടെ കുടുംബങ്ങളുടെ സങ്കടത്തോട് ഐക്യപ്പെട്ടു കൊണ്ട് അവർ ഈ നില തരണം ചെയ്യാൻ ജഗദീശ്വരനോട് എല്ലാവരും പ്രാര്ഥിക്കേണ്ടതുണ്ട് എന്നഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അഖണ്ഡതയോടും ഐക്യത്തോടുമുള്ള അഖണ്ഡത പ്രതിജ്ഞ അസീം സീഷാൻ (ദില്ലി) ചൊല്ലിക്കൊടുത്തു.

മോഹൻ ബാലൻ (മഹാരാഷ്ട്ര) ലായിക് (തെലുങ്കാന), റഷീദ് കൊളത്തറ (ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി), തക്ബീർ പന്തളം ( ഒ ഐ സി സി നാഷ്ണൽ കമ്മിറ്റി ട്രഷറർ) വിലാസ് അടൂർ (ഒ ഐ സി സി ഓഡിറ്റർ), നൂറുൽ അമീൻ, അഹ്മദ് ബാഷ, സാഹിർ ഹുസ്സൈൻ, ജെ സി മോഹൻ, പൊന്നുച്ചാമി (തമിഴ്‌നാട്) എന്നിവർ പ്രസംഗിച്ചു.

സ്വാഗത പ്രസംഗം നടത്തിയ എ ഐ ഓ സി സി കോഓർഡിനേറ്റർ സയ്യിദ് നാസിർ ഖുർഷിദ് (കർണ്ണാടക) ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവിച്ചു. നന്ദിപ്രകടനം നടത്തിയ സകീർ എടവണ്ണ (ഒ ഐ സി സി റീജണൽ ജനറൽ സെക്രട്ടറി) രാഷ്ട്രത്തോട് സർക്കാരിന് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നും എല്ലാം രാഷ്ട്രീയമായി ദുരുപയോഗിക്കു കയാണെന്നും അഭിപ്രായപ്പെട്ടു.

 

Advertisment