Advertisment

ജിദ്ദ ഒ ഐ സി സി രാജീവ് ഗാന്ധി അനുസ്‌മരണം സംഘടിപ്പിച്ചു.

New Update

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 75-ആം ജനംദിനത്തോടനുബന്ധിച്ച്‌ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. കെ എസ്‌ യു സംസ്ഥാന കോ ഓർഡിനേറ്റർ അഫാൻ റഹ്മാൻ അനുസ്മരണ ചടങ്ങു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയം അസഹിഷ്ണ്തയുടെ അന്ധകാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ, സഹിഷ്ണുതയും സദ്ഭാവ നയും സമത്വവും മുറുകെ പിടിച്ചു കൊണ്ട് രാജ്യത്തെ മുമ്പോട്ട് നയിച്ചു രാജീവ് ഗാന്ധിയുടെ നന്മയുടെ രാഷ്ട്രീയം കുടുതൽ പ്രസക്തമാകുകയാണെന്ന് അഫ്ഫാൻ പറഞ്ഞു.

Advertisment

publive-image

ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 75-ആം ജനംദിനത്തോടനുബന്ധിച്ച്‌ അനുസ്‌മരണ ചടങ്ങ്

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യാഖ്യം വഹിച്ചു. പ്രതിസന്ധിയി ലൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തമായ തിരിച്ചു വരവിന് രാജീവിന്റെ ഓർമ്മകൾ ഊർജ്ജം പകരുന്നുവെന്ന് മുനീർ അഭിപ്രായപ്പെട്ടു.

കരീം മണ്ണാർക്കാട്, അനിൽ കുമാർ പത്തനംതിട്ട, റഫീഖ് മൂസ ഇരിക്കൂർ, ഷിജു ജോൺ,സക്കീർ അലി കണ്ണേത്ത്‌, ഇസ്മയിൽ കൂരിപ്പൊയിൽ,  പ്രവീൺ  എടക്കാട്, സിയാദ് വല്ലാഞ്ചിറ, എന്നിവർ സംസാരിച്ചു. ഹെപ്‌ഡെസ്‌ക് കൺവീനർ അലി തേക്ക്തോട്‌ സ്വാഗതവും സെക്രട്ടറി ഹാഷിം കോഴിക്കോട് നന്ദിയും പറഞ്ഞു. മമ്മദ് പൊന്നാനി, ശ്രീജിത് കണ്ണൂർ, ലത്തീഫ് മക്രേരി, സമീർ നദവി കുറ്റിച്ചൽ, റമീസ് വണ്ടൂർ, ശാക്കിർ കോടശ്ശേരി, സുബൈർ നാലകത്ത് തുടങ്ങിയവരും സന്നിദ്ധരായിരുന്നു.

 

Advertisment