Advertisment

റഹ്‍മത്തുള്ളയ്ക്കും നൂറുദ്ദിനും  ജിദ്ദ ഒ ഐ സി സി യാത്രയയപ്പു നൽകി 

New Update
ജിദ്ദ:   മുന്ന് പതിറ്റാണ്ടുകാലത്തോളം നീണ്ട പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേയ്ക്ക് മടങ്ങുന്ന ഒ ഐ സി സി യുടെ വിവിധ ഏരിയ കമ്മിറ്റികളിലെ ഭാരവാഹികളായ പി പി റഹ്മത്തുള്ളയ്ക്കും  കെ ടി നൂറുദ്ദിനും യാത്രയയപ്പു നൽകി. ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി സേവന കേന്ദ്ര, നോര്ക ഹെല്പ് സെൽ, ക്ഷേമനിധി സഹായ കേന്ദ്രം  എന്നിവയോട് അനുബന്ധി ച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്.
Advertisment
publive-image
നാട്ടിലേയ്ക്ക് മടങ്ങുന്ന ഒ ഐ സി സി യുടെ വിവിധ ഏരിയ കമ്മിറ്റികളിലെ ഭാരവാഹികളായ പി പി റഹ്മത്തുള്ളയ്ക്കും കെ ടി നൂറുദ്ദിനും എന്നിവർക്ക് യാത്രയയപ്പു നൽകിയപ്പോൾ
ജനാധിപത്യ മതേതതര പ്രസ്ഥാനമായ കോൺഗ്രസിനെ ശക്തി പെടുത്തുവാൻ സാധിക്കുന്ന കാര്യങ്ങൾ,  തങ്ങൾ നാട്ടിൽ നിർവഹിക്കുമെന്നു മറുപടി പ്രസംഗത്തിൽ ഇരുവരും പറഞ്ഞു.
publive-image
യാത്രയയപ്പു ചടങ്ങിൽ  പി പി റഹ്‍മത്തുള്ള സംസാരിക്കുന്നു,
28 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങുന്ന അസ്സീസിയ ഏരിയ കമ്മിറ്റിയിലെ റഹ്മത്തുള്ളയെ പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തെക്കുതോട് ഷാൾ അണിയിക്കുകയുംറീജണൽ  ട്രഷറർ ശ്രീജിത്ത് കണ്ണൂർ മൊമെന്റോ സമ്മാനിക്കുകയും ചെയ്തു,  30 വര്ഷത്തെ  പ്രവാസ ജീവിതത്തിനു ശേഷം മടങ്ങുന്ന ഷറഫിയ ഏരിയ കമ്മിറ്റിയിലെ  നൂറുദ്ധീനെ നോർക്ക സെൽ കൺവീനർ  നൗഷാദ് അടൂർ ഷാൾ അണിയി ക്കുകയും റീജണൽ സെക്രട്ടറി ഹാഷിം കോഴിക്കോട് മൊമെന്റോ നൽകുകയും ചെയ്തു.
publive-image
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  റഷീദ് കൊളത്തറ, ടി എം എ റഹൂഫ്  ( കെ എം സി സി ) അബ്ബാസ് ചേമ്പൻ, ഇക്ബാൽ  പൊക്കുന്ന സംസാരിച്ചു.  മുജീബ് മുത്തേടത്ത്, ബഷീർ അലി പരുത്തിക്കുന്നൻ, കരീം മണ്ണാർക്കാട്, സിദ്ദിഖ് ചോക്കാട് , ഷുക്കൂർ വക്കം, ഷമീർ നദവി കുറ്റി ച്ചൽ, ഷാജി ഗോവിന്ദ്, ലത്തീഫ് കൊട്ടുകര, മമ്മദ് പൊ ന്നാനി  തുടങ്ങിയവർ സംബനന്ധിച്ചു.
publive-image
ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം കൺവീനർ നാസിമുദ്ധീൻ മണനാക് നന്ദിയും പറഞ്ഞു

 
 
 
Advertisment