Advertisment

പ്രവാസി വോട്ടിനുള്ള തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ജിദ്ദ ഒ ഐ സി സി തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം അയച്ചു

New Update

ജിദ്ദ: ഭാരതത്തിലെ നിർണ്ണായകമായ വിഭാഗമായ പ്രവാസികളെ ഇന്ത്യൻ ജനാധിപത്യ സംവിധാനവുമായി ബന്ധപ്പെടുത്തുവാൻ ഏറെ സഹായകരമായ ഓൺലൈൻ വോട്ട് രെജിസ്ട്രേഷനുള്ള തിയതി നീട്ടണമെന്ന് ആവിശ്യപ്പെട്ട് ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജിണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷ്ണർ ഓം പ്രകാശ് റാവത്തിനു നിവേദനം അയച്ചു. സുപ്രിം കോടതിയിൽ സമർപ്പിച്ച നിർദേശ പ്രകാരം പ്രോക്സി വോട്ടിങ് അടുത്തതു നിൽക്കുന്ന സഹചര്യത്തിൽ കൃത്യമായ ബോധവത്കരണത്തിന്റെയും അവ്യക്ത്യമായ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഓവർസീസ് എലെക്ട്രോൾ എൻറോൾമെൻറ് സംവിധാനം വേണ്ടവിതത്തിൽ ഉപയോഗിക്കുന്നതിനു നവംബർ 15 വരെ നൽകിയ തിയതി അപര്യാക്തമാണ്.

Advertisment

publive-image

കൃത്യമായ ബോധവല്കരണത്തിന്റെയും അവ്യക്തമായ നിർദേശങ്ങളുടെ ഫലമായി ധാരാളം പ്രവാസി വേട്ടർമാർക്കു സമയ പരിധി അവസാനിച്ചതിനാൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇടം കണ്ടെത്തുവാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. ഇലക്ഷൻ കമ്മീഷൻ തന്നെ നവീകരിച്ച പുതിയ വെബ്സൈറ്റ് www.nic.gov.in പുറത്തിറക്കിയത് രണ്ടു ദിവങ്ങൾക്കു മുൻപാണ്.പഴയ വെബ് സൈറ്റിനെകാൾ എത്രോയോ മെച്ചപ്പെട്ട വെബ്സൈറ്റ് മൊബൈൽ ഉപയോഗത്തിന്ന് എളുപ്പം സാധിക്കുന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു രണ്ടു ദിവസത്തിനകം അവസാന തിയതിയായതു ശരിയായില്ലന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മാത്രവുമല്ല പ്രവാസികൾക്ക് അധികവും ഉപയോഗിക്കുവാൻ കഴിയുന്ന ഓൺ ലൈൻ സംവിധാനത്തിൽ ആവിശ്യമായ ഡോക്യൂമെന്റുകൾ ( ഒന്നിൽ കൂടുതൽ പേജുകൾ ) അപ്ലോഡ് ചെയ്യുവാൻ അവരസരം ഇല്ല, പി ഡി എഫ്, വേഡ് അടക്കമുള്ള ഫോർമാറ്റിൽ സ്വികരിക്കുവാനും സാധ്യമല്ല. ഓൺ ലൈൻ അപേക്ഷ ഫോറം ( 6 എ ) സെൽഫ് അറ്റസ്റ്റേഷൻ കാര്യം പറയുന്നില്ല. അതെ സമയം ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന അപേക്ഷയിൽ സെൽഫ് അറ്റസ്‌റ്റേഷനും ബന്ധപ്പെട്ട ഓഫീസർമാരെ കാണുന്നതിനെ കുറിച്ചും പ്രതിപാതിക്കുണ്ട്. മാത്രമുള്ള വോട്ടർ താമസിക്കുന്ന പോളിംഗ് ബൂത്തിനെ കുറിച്ച് യാതെരു വിവരം നൽകുവാൻ ആവിശ്യപെടുന്നില്ല. മേൽ പറഞ്ഞ കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള പരിമിതികൾ കാരണം വോട്ടേഴ്‌സ് ലിസിറ്റിൽ റെജിസ്റ്റർ ചെയ്തവരുടെ അപേക്ഷ നിരസിക്കപെടുന്നതും സാധ്യത നിലനിൽക്കുന്നു.

ആയതിനാൽ കുറ്റമറ്റ രീതിയിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലൂടെ യും മാധ്യമങ്ങളിലൂടെയും കൃത്യമായ ബോധവത്കരണം നടത്തി ദശ ലക്ഷകണക്കിന് പ്രവാസികള്ക് ഇന്ത്യൻ ജനാധിപത്യ വ്യവ്യസ്ഥയുടെ ഭാഗമാകുവാൻ അവസരം ഉണ്ടാക്കുന്നതിനായി ചുരുങ്ങിയത് ഓവർസീസ് വോട്ടേഴ്‌സ് രെജിസ്ട്രേഷൻ തിയതി ഒരു മാസത്തയ്‌ക്കെങ്കിലും നീട്ടി നൽകണമെന്നും മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ കാര്യത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് അവസരം നല്കണമെനും മുനീർ നിവേദനത്തിൽ ആവിശ്യപ്പെട്ട്. വിഷയത്തിൽ ഇടപെടണമെന് ആവിശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ആനന്ദ് ശർമ്മ, അഹമ്മദ് പട്ടേൽ എന്നിവർക്കും നിവേദനം അയച്ചതായും മുനീർ വാർത്ത കുറിപ്പിൽ അറിയിച്ചു .

Advertisment