Advertisment

ജിദ്ദ ഒ ഐ സി സി ശബരിമല തീര്‍ത്ഥാടന സേവന കേന്ദ്രം തുറന്നു

New Update

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേണ്‍ റീജിയണല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ ശബരി മല തീര്‍ത്ഥാടന സേവന കേന്ദ്രയുടെ ഓഫീസ് പത്തനംതിട്ട വെട്ടിപ്പുറം ശബരിമല ഇടത്താവള ത്തിനു സമീപമുള്ള , പെന്റയുടെ സമുച്ചയത്തില്‍ ആരംഭിച്ചതായി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ശബരിമല സേവന കേന്ദ്രം കൺവീനർ അനിൽ കുമാർ പത്തനംതിട്ട എന്നിവർ അറിയിച്ചു.

Advertisment

publive-image

ഒ ഐ സി സി സൗദി വെസ്റ്റേണ്‍ റീജിയണല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ ശബരിമല തീര്‍ത്ഥാടന സേവന കേന്ദ്രയുടെ ഓഫീസ് പത്തനംതിട്ട മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സഹീര്‍ വലംച്ചുഴി ഉല്‍ ഘാടനം ചെയ്യുന്നു.

ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ജാസിം കുട്ടി , മുസ്തഫ വവ്ദര്‍, അശോക്‌ കുമാര്‍ തുടങ്ങിയവരുടെ സാനിധ്യത്തിൽ, പത്തനംതിട്ട മുനിസിപ്പല്‍ വൈസ് ചെയര്‍ മാന്‍ സഹീര്‍ വലംച്ചുഴി യാണ് കേന്ദ്രം ഉല്‍ ഘാടനം ചെയ്തതു. തിരക്കനുഭവ പ്പെടുന്ന സമയ ങ്ങളിൽ സഹായ ഹസ്തവുമായി സ്വാമികരെ സഹായിക്കുന്ന പദ്ധതിയാണ് ഒ ഐ സി സി വിഭാവനം ചെയ്തിരിക്കുന്നത്. മണ്ഡല വിളക്കിനോടു നുബന്ദിച്ചു തിരക്കു ള്ള ദിവസങ്ങളിൽ അയ്യപ്പ ദര്‍ശനത്തിനു എത്തുന്ന ഭക്തന്‍മാര്‍ക്കു സൗജന്യമായി ചുക്ക് കാപ്പി , കുടി വെള്ളം, ഗ്ളുകോസ്പൊടി മുതലായവ വിതരണം ചെയ്യുന്നതാണ്.

publive-image

പരിപാടിയുടെ അവലോകനത്തിനായി ജിദ്ദയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ ടി എ മുനീർ ആധ്യക്ഷ്യം വഹിച്ചു. കൺവീനർ അനിൽ കുമാർ പത്തനംത്തിട്ട റിപ്പോർട്ട് അവതരിപ്പിച്ചു, റഷീദ് കുളത്തറ ,സാകിര്‍ ഹുസൈന്‍ എടവണ്ണ, നൗഷാദ് അടൂര്‍ , അലി തെക്കുതോട്, നസിമുദീന്‍ മണനാക്ക്‌, ശ്രീജിത്ത് കണ്ണൂര്‍ , വിലാസ് അടൂര്‍ , തോമസ്‌ വൈ ദ്യൻ, സിയാദ് പടുതോട് , ഷമീര്‍ നദവി, അസാബ് വര്‍ക്കല , ഹാഷിം കോഴിക്കോട് , ടി കെ അഷറഫ് , റഫീഖ് മൂസ , ഇസ്മയില്‍ കൂരിപോയിൽ , ഷാജി ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisment