‘ഞാന്‍ ബി.ജെ.പിയെ പിന്തുണക്കുന്നു’ ;അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജഡേജ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 16, 2019

ജാംനഗര്‍: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ‘ഞാന്‍ ബി.ജെ.പിയെ പിന്തുണക്കുന്നു’ എന്ന അടിക്കുറിപ്പോടെ താമരയുടെ ചിഹ്നം പങ്കുവെച്ചു കൊണ്ടാണ് ജഡേജ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജഡേജ രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജഡേജയുടെ പിതാവ് അനിരുദ്ധ്സിങ്ങും മൂത്ത സഹോദരി നൈനയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

×