Advertisment

ലാലിന്റെ മകൻ ജീൻ പോളും അഭിനയരംഗത്തേക്ക്;തുടക്കം നായകനായി,സംവിധാനം വിടില്ലെന്ന് ജീൻ

author-image
ഫിലിം ഡസ്ക്
New Update

Image result for jeen paul lal

Advertisment

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘അണ്ടര്‍ വേല്‍ഡ്’ എന്ന ചിത്രത്തിലാണ് ജീന്‍ നായകനാവുന്നത്. ഈ ചിത്രത്തിലെ നായകന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി തന്റെ താടി വടിക്കാനൊരുങ്ങുകയാണ് ജീന്‍.

Image result for jeen paul lal

തന്റെ ആദ്യ സിനിമ സുഹൃത്തും ജേഷ്ഠതുല്യനുമായ അരുണിനൊപ്പമായതില്‍ സന്തോഷമുണ്ടെന്നും. സിനിമയുടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി താടി വടിക്കുകയാണെന്നും ജീന്‍ പറഞ്ഞു. ‘കഥാപാത്രത്തിനായി അഭിനേതാവിന്റെ ലുക്കില്‍ എന്തു മാറ്റം വേണമെങ്കിലും വരുത്തണം എന്നുള്ളതാണ് എന്റെ നിലപാട്.

Image result for jeen paul lal

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ അഭിനേതാക്കളില്‍നിന്നു പ്രതീക്ഷിക്കുന്നതും അതാണ്. പടത്തിനായി താടി വെട്ടേണ്ടി വരുമെന്ന് തോന്നുന്നു. കോസ്റ്റ്യം ഡിസൈനര്‍ അക്കാര്യം സൂചിപ്പിച്ചിരുന്നു.’ എന്നാണ് ജീന്‍ പറയുന്നത്.

Image result for jeen paul lal

ചിത്രത്തില്‍ സോളമന്‍ എന്ന കഥാപാത്രമാണ് ജീന്‍ ചെയ്യുന്നത്. സമ്പന്നനായ നെഗറ്റീവ് ടച്ചുള്ള എങ്കിലും പക്വതയുള്ള കഥാപാത്രമാണ് സോളമന്‍. തന്റെ കഴിവിന്റെ പരമാവതി കഥാപാത്രത്തിന് വേണ്ടി ജോലി ചെയ്യും.

Image result for jeen paul lal

ടെന്‍ഷനടിക്കാതെ ചെയ്താല്‍ മതിയെന്ന് മാത്രമാണ് അപ്പ തന്നോട് പറഞ്ഞത്.  ഇനിയും കഥാപാത്രങ്ങള്‍ വന്നാല്‍  അഭിനയിക്കും  എന്നാല്‍ എന്റെ പ്രധാന ജോലിയായ സംവിധാനം വിടില്ലെന്ന് ജീന്‍ പറഞ്ഞു.  ഹണീബീ 2.5ല്‍ ജീന്‍ ഒരു  വേഷം അഭിനയിച്ചിരുന്നു.

Advertisment