Advertisment

പുത്തൻ എസ്‌യുവി മോഡലുകളിലൂടെ ആഭ്യന്തര വിപണി പിടിക്കാൻ എത്തി അമേരിക്കക്കാരായ ജീപ്പ് ബ്രാൻഡ് 

New Update

ഫിയറ്റ് ഇന്ത്യയിൽ നിന്ന് പിൻമാറുന്ന വേളയിൽ പുത്തൻ എസ്‌യുവി മോഡലുകളിലൂടെ ആഭ്യന്തര വിപണി പിടിക്കാൻ എത്തിയവരാണ് അമേരിക്കക്കാരായ ജീപ്പ് ബ്രാൻഡ്. ഇപ്പോൾ രാജ്യത്തെ തങ്ങളുടെ സാന്നിധ്യത്തിന് മൂന്ന് വയസ് തികയുമ്പോൾ ജനപ്രിയ കോമ്പസ് എസ്‌യുവിക്ക് നൈറ്റ് ഈഗിൾ എന്ന ലിമിറ്റഡ് എഡിഷൻ മോഡൽ സമ്മാനിച്ച് വിജയം ആഘോഷിക്കുകയാണ് ജീപ്പ്. 2017 ജൂലൈയിൽ ആരംഭിച്ച കോമ്പസ് എസ്‌യുവിയുടെ വിൽപ്പന ഇന്ത്യയിൽ 44,630 യൂണിറ്റ് കടന്നിരിക്കുകയാണ്.

Advertisment

publive-image

ജീപ്പ് കോമ്പസ് എസ്‌യുവി വിപണിയിലെത്തിയപ്പോൾ ഗംഭീര സ്വീകരണം തന്നെയാണ് ഉപഭോക്താക്കളിൽ നിന്നും വാഹനത്തിന് ലഭിച്ചത്. ആദ്യ ആറുമാസത്തിനുള്ളിൽ വിൽപ്പന 13,000 കടന്നു. തുടർന്ന് ഒരു വർഷംപൂർത്തിയാക്കുമ്പോഴേക്കും വിൽപ്പന 18,000 യൂണിറ്റും കടന്നു എന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ 2018 ഓടുകൂടി കോമ്പസിന്റെ വിൽപ്പന കുറയാൻ തുടങ്ങി.

2019 ൽ വിൽപ്പന വെറും 11,000 യൂണിറ്റായി ഒതുങ്ങി. ജീപ്പ് കോമ്പസിന്റെ ശ്രേണിയിലേക്ക് ഒത്ത എതിരാളികൾ എത്തിയതാണ് അമേരിക്കൻ ബ്രാൻഡിന് തിരിച്ചടിയായത്. 2020 ഉം കമ്പനിക്ക് അത്ര നല്ല തുക്കമല്ല ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ 2,269 യൂണിറ്റാണ് വിൽപ്പന മാത്രമാണ് ജീപ്പ് നേടിയെടുത്തത്.

കോമ്പസിന്റെ മൂന്നാം വാർഷിക സ്പെഷ്യൽ എഡിഷൻ പതിപ്പിലൂടെ കളംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ജീപ്പ് ഇപ്പോൾ. നൈറ്റ് ഈഗിൾ എന്ന് വിളിക്കുന്ന മോഡലിന്റെ ആദ്യ ഡെലിവറികളും കമ്പനി ആരംഭിച്ചു എന്നതാണ് സന്തോഷ വാർത്ത. കൂലോഞ്ചിറ്റ്യൂഡ് പ്ലസ് വേരിയന്റിൽ നിർമിച്ച ഒരു ‘ബ്ലാക്ക്' തീമിലാണ് ഇത് എത്തുന്നത്.

jeep compass
Advertisment