Advertisment

ജീപ്പ് കൊണ്ട് വീടിന്റെ മേല്‍ക്കൂര പണിയാമോ? അമ്പരക്കേണ്ട! അങ്ങനെ ഒരു വീടുണ്ട്... അങ്ങ് ലഡാക്കില്‍

author-image
admin
Updated On
New Update

ലഡാക്കിലെ ഒരു വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഴയൊരു മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ടാണ് ഈ വീടിന്റെ മേല്‍ക്കൂര പണിതിരിക്കുന്നതെന്നതാണ് പ്രത്യേകത. ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്‌സിന്റെ സ്ഥാപകനും എന്‍ജിനീയറുമായ സോനം വാങ്ചുക്കാണ് ഈ വീടിന്റെ ശില്‍പ്പി.

publive-image

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ഈ അദ്ഭുത വീടിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഈ വീട് വാര്‍ത്തകളില്‍ നിറയുന്നത്.

വാഹനത്തിന്റെ ബോഡി തന്നെയാണ് വീടിന്റെ കിടപ്പുമുറി. ഹിമാലയത്തിന്റ മനോഹരമായ കാഴ്ചയുമായി വലിയ ജനാലകളുമുണ്ട് കിടപ്പുമുറിക്ക്. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിള്‍ ചെയ്തിരിക്കുന്നു എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. തന്റെയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതെന്നും ക്രീയേറ്റിവിറ്റി എന്നാല്‍ ഇതാണെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു. വീടിന്റെ വിവിധ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Jeep House Ladakh
Advertisment