Advertisment

കോമ്പസിന്റെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഓഫറുകളും, ഒപ്പം ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോമ്പസിന്റെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഓഫറുകളും, ഒപ്പം ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ്. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡല്‍ കൂടിയാണ് കോമ്പസ്. ബിഎസ് VI -ലേക്ക് നവീകരിച്ച പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

Advertisment

publive-image

വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ തുടങ്ങിയ മോഡലുകളുമായിട്ടാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഇത്തവണ ജനപ്രീയ എസ്‌യുവിയില്‍ നിര്‍മ്മാതാക്കള്‍ നിരവധി ഫിനാന്‍സ്, ഇഎംഐ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.

കോമ്പസിന്റെ ഓഫ്-റോഡ് മോഡലായ ട്രെയില്‍ഹോക്ക് പതിപ്പിന് രണ്ട് ലക്ഷം രൂപ വരെയുള്ള ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. കോമ്പസിന്റെ പതിവ് വകഭേദങ്ങള്‍ക്ക് 80,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും.

auto news
Advertisment