Advertisment

ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് വാക്ക് വളാഞ്ചേരി ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : വാക്ക് വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി. കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക് പ്രമുഖ ജീവ കാരുണ്യ സംഘമായ കനിവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

Advertisment

publive-image

വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി ,എം.ഐ.പി പ്രധിനിധി വിപി സ്വാലിഹ് ,‌ കനിവ്‌ വെസ്റ്റ്‌ മേഘലാ വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് എന്നിവർ ആശംസകള്‍ നേര്‍ന്നു .

ഓക്സിജൻ കോൺസെന്റേറ്റർ എം എൽ എ ആബിദ് ഹുസൈൻ തങ്ങള്‍ക്കും വാക്ക് ‌ പ്രവർത്തകന്റെ വീട് നിർമ്മാണ ഫണ്ട് ജീവനി സെക്രട്ടറി സൈദാലിക്കുട്ടി ഹാജിക്കും കൈമാറിക്കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദ് നിർവഹിച്ചു . ചാരിറ്റി കൺവീനർ ബാസിത്‌ പാലാറ സ്വാഗതവും ജനറൽസെക്രട്ടറി ഫാരിസ് കല്ലൻ നന്ദിയും പ്രകാശിപ്പിച്ചു.

Advertisment