ഗ്ലാമര്‍ വേഷത്തില്‍ വീണ്ടും ആരാധകരെ ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്

ഫിലിം ഡസ്ക്
Monday, November 5, 2018

ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ ചിത്രം കണ്ട് ആരാധകര്‍ ഞെട്ടി. കൈയില്ലാത്ത നീളന്‍കുപ്പായത്തില്‍ അര്‍ദ്ധ നഗ്നയായായി നില്‍ക്കുന്ന ചിത്രമാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചതിന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഇന്‍സ്റ്റൈല്‍ മാഗസിന് വേണ്ടിയായിരുന്നു 49 കാരിയുടെ ഫോട്ടോ ഷൂട്ട്. ചിത്രം പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 81000 കമന്റസുകളാണ് ലഭിച്ചത്. നടിയുടെ ശരീരത്തെ വാഴ്ത്തുന്നവരാണ് ഏറെയും.

തന്റെ ശരീരത്തിന്റെ അഴകളവുകള്‍ കാത്തു സൂക്ഷിക്കുന്നതിനു മൂന്നു പതിറ്റാണ്ടിലേറെയായി താന്‍ നടത്തുന്ന ശ്രമങ്ങള്‍ നടി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ശരീരത്തിന്റെ ഓരോ ഭാഗവും, ഷേപ്പ് ചെയ്തു നിര്‍ത്താന്‍ വന്‍ ശ്രമങ്ങളാണ് നടത്തുന്നത്. താന്‍ യുവത്വം നിലനിര്‍ത്താന്‍ചെയുന്നതില്‍ പ്രധാനപ്പെട്ട കാര്യം കോക്ടെയില്‍ പാര്‍ട്ടികള്‍ ഒഴിവാക്കുകയും, ലേറ്റ് നെറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാതിരിക്കുകയുമാണെന്നു ഇവര്‍ വ്യക്തമാക്കുന്നു.

താന്‍ മദ്യപിക്കുകയോ, സിഗരറ്റ് വലിക്കുകയോ, കാപ്പി അടക്കമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇത്തരത്തില്‍ മദ്യവും സിഗരറ്റും കാപ്പിയും അടക്കമുള്ള ലഹരികള്‍ തന്റെ ശരീരത്തിന്റെ ഭംഗി കുറയ്ക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ജൈവ പച്ചക്കറികളും, പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന പച്ചക്കറികളുമാണ് വര്‍ഷങ്ങളായി താന്‍ ഉപയോഗിക്കുന്നതെന്നും ജൈന്നിഫര്‍ വെളിപ്പെടുത്തുന്നു. ഗ്രീന്‍ വെജിറ്റബിള്‍സ്, അസ്പര്‍ഗാസ്, ബ്രസല്‍ സ്‌പോര്‍ട്ടസ്, ബ്രൂക്കോക്കില്‍, കെയിന്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

×