Advertisment

വസ്ത്രമഴിച്ച് ശരീരഭാഗം തുറന്നുകാണിക്കാന്‍ ആവശ്യപ്പെട്ടു, നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
New Update

താന്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ജെന്നിഫര്‍ ലോപ്പസ് നടത്തിയ വെളിപ്പെടുത്തല്‍ സിനിമാലോകത്തെ വീണ്ടും നടുക്കിയിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഹോളിവുഡ് അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് തുറന്നുപറഞ്ഞത്. അഭിനയത്തിലും ആലാപനത്തിലും ഒരേ പോലെ മികവ് തെളിയിച്ച താരത്തെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

Advertisment

publive-image

ഹോളിവുഡില്‍ മികച്ച പ്രതിഫലം ലഭിക്കുന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് ജെന്നിഫര്‍. അനാക്കൊണ്ട, ഔട്ട് ഓഫ് സൈറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അസാമാന്യ പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഓണ്‍ദി6 എന്ന ചിത്രത്തിലൂടെയാണ് താരം സംഗീത രംഗത്തേക്ക് പ്രവേശിച്ചത്. വ്യത്യസ്തമായ നിരവധി ആല്‍ബങ്ങളുമായി വളരെ പെട്ടെന്ന് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ ജെന്നിഫറിന് കഴിഞ്ഞിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ താരം ഇടം പിടിച്ചിരുന്നു.

ഹോളിവുഡ് സിനിമയിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നോട് ഷര്‍ട്ടഴിച്ച് ശരീരഭാഗം കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് താരം പറയുന്നു. സിനിമയിലെ തുടക്കകാലത്തായിരുന്നു ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. ഓഡീഷനിടയിലായിരുന്നു അയാള്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടത്. ആദ്യം പതറിപ്പോയിരുന്നുവെങ്കിലും ധൈര്യപൂര്‍വ്വമാണ് ആ സംഭവത്തെ നേരിട്ടതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ജെന്നിഫറിന്റെ വെളിപ്പെടുത്തല്‍ ഹോളിവുഡ് സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

സംവിധായകന്‍ അങ്ങനെ ചോദിച്ചതിന് ശേഷം തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്നത് അറിയുന്നുണ്ടായിരുന്നു. ആകെ മരവിച്ച് പോയൊരു അവസ്ഥയിലായിരുന്നു അപ്പോള്‍. എങ്ങനെ ഇതിനെ നേരിടണമെന്നായിരുന്നു ആലോചിച്ചത്. ഈ മനുഷ്യന്‍ തന്നെ വാടകയ്‌ക്കെടുത്തിരിക്കുകയാണോ എന്ന് വരെ തോന്നിപ്പോയിരുന്നുവെന്നും ജെന്നിഫര്‍ ലോപ്പസ് പറയുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന് അപ്പോള്‍ തന്നെ തനിക്ക് വ്യക്തമായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു.

Advertisment