Advertisment

യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച് ജെറിമി

New Update

publive-image

ബ്യൂണസ് ഐറിസ്:15 വയസ്സുകാരന്‍ ജെറിമി ലാല്‍റിനിലൂടെ യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 62 കിലോ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. സ്‌നാച്ചില്‍ 124 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോയും ഉയര്‍ത്തി ആകെ 274 കിലോ പൊക്കിയാണ് ജെറിമി ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്റെ പേരിലാക്കിയത്. ഇക്കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി നേടിയ ഗുരുരാജ പൂജാരിയേക്കാള്‍ 23 കിലോയാണ് ജെറിമി കൂടുതലായി ഉയര്‍ത്തിയത്.

കോമണ്‍ വെല്‍ത്തില്‍ സ്വര്‍ണം നേടിയ മലേസ്യയുടെ അസ്‌റോയ് ഹസല്‍വാഫി ഉയര്‍ത്തിയതാവട്ടെ, 261 കിലോ, അത് ഈ ഇനത്തിലെ ഗെയിംസ് റെക്കോഡായിരുന്നു. 2017ല്‍ ബാങ്കോക്കിലും 2016ല്‍ പെനാങിലും നടന്ന ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ താരം വെള്ളി മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. യൂത്ത് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് മുമ്പ് താരം ഏഷ്യന്‍ യൂത്ത് ആന്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് യൂത്ത് ആന്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും മെഡലുകള്‍ നേടിയിരുന്നു.

Advertisment