Advertisment

ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് നീലയും ഓറഞ്ചും ജേഴ്‌സികള്‍

New Update

ഇനി രാജ്യത്താകെ ക്രിക്കറ്റ് ആവേശം. ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം 30 ന് ആരംഭിക്കും ലോകകപ്പ് മാമാങ്കം. ഇത്തവണ രണ്ട് നിറത്തിലുള്ള ജേഴ്‌സികള്‍ ഉണ്ടാകും ടീം ഇന്ത്യയക്ക്. പരമ്പരാഗതമായ നീലയ്ക്ക് പുറമെ ഓറഞ്ച് ജേഴ്‌സി കൂടിയാണ് ഇത്തവണ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ അണിയുക. ഹോം മത്സരങ്ങള്‍ക്കായിരിക്കും നീല ജേഴ്‌സി. അതേസമയം ഹോം എവേ മത്സരങ്ങളില്‍ ഓറഞ്ച് ജേഴ്‌സിയായിരിക്കും താരങ്ങള്‍ അണിയുക.

publive-image

എന്നാല്‍ ജേഴ്‌സികള്‍ പൂര്‍ണ്ണമായും ഓറഞ്ച് നിറത്തിലായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചന. കൈയിലും പിന്‍ വശത്തും മാത്രമായിരിക്കും ഓറഞ്ച് നിറം. മുന്‍ വശത്ത് കടും നീല നിറമായിരിക്കും ഉണ്ടാവുക എന്നും സൂചനയുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ തുടങ്ങിയ ടീമുകള്‍ക്കും നീല ജേഴ്‌സിയാണ്.

Advertisment