മ​നു​വി​നു മ​നം​മാ​റ്റ​മുണ്ട് : ജെ​സി​ക്ക ലാ​ൽ വ​ധ​ക്കേ​സി​ൽ പ്ര​തി​ക്കു മാ​പ്പു ന​ൽ​കുന്നെന്ന്‍ ജ​സീ​ക്ക​യു​ടെ സ​ഹോ​ദ​രി. മുന്‍ മന്ത്രിയുടെ മകന് മോചനത്തിന് സാധ്യത ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 23, 2018

ന്യൂ​ഡ​ൽ​ഹി: ജെ​സി​ക്ക ലാ​ൽ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക്കു മാ​പ്പു ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നു ജ​സീ​ക്ക​യു​ടെ സ​ഹോ​ദ​രി.

പ്ര​തി​യാ​യ മ​നു ശ​ർ​മ​യ്ക്കു ശി​ക്ഷ വി​ധി​ച്ച​തോ​ടെ താ​ൻ ആ ​വി​ഷ​യം അ​വ​സാ​നി​പ്പി​ച്ചെ​ന്നും മ​നുവി​നെ ജ​യി​ൽ മോ​ചി​ത​നാ​ക്കു​ന്ന​തി​നെ എ​തി​ർ​ക്കി​ല്ലെ​ന്നും സ​ബ്രി​ന ലാ​ൽ പ​റ​ഞ്ഞു.

മ​നു ശ​ർ​മ 12 വ​ർ​ഷ​മാ​യി ക​ഴി​യു​ന്ന തി​ഹാ​ർ ജ​യി​ലി​ലെ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ബ്രി​ന ക​ത്തെ​ഴു​തി.

ജ​യി​ൽ​വാ​സം കൊ​ണ്ട് മ​നു​വി​നു മ​നം​മാ​റ്റ​മു​ണ്ടാ​യ​താ​യാ​ണു താ​ൻ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും മ​നു​വി​നെ ജ​യി​ൽ മോ​ചി​ത​നാ​ക്കു​ന്ന​തി​ൽ ത​നി​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും മാ​ർ​ച്ച് അ​ഞ്ചി​നെ​ഴു​തി​യ ക​ത്തി​ൽ സ​ബ്രീ​ന പ​റ​യു​ന്നു.

15 വ​ർ​ഷ​ങ്ങ​ളാ​യി തു​റ​ന്ന ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​നു ശ​ർ​മ ത​ന്നെ നേ​ര​ത്തേ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

1999 എ​പ്രി​ൽ 29നാ​ണ് ജെ​സീ​ക്ക ലാ​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഒ​രു റെ​സ്റോ​റ​ന്‍റി​ൽ സ്വ​കാ​ര്യ പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് ജെ​സി​ക്ക ലാ​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

റ​സ്റ്റോ​ന്‍റി​ൽ മ​ദ്യം വി​ള​ന്പു​ക​യാ​യി​രു​ന്ന ജെ​സി​ക്ക​യെ, പാ​ർ​ട്ടി​ക്കി​ടെ മ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ മ​നു പോ​യി​ന്‍റ് ബ്ലാ​ങ്ക് റേ​ഞ്ചി​ൽ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ശ​ർ​മ​യു​ടെ മ​ക​നാ​ണ് മ​നു.

കേ​സി​ൽ ശി​ക്ഷ​യ്ക്കൊ​പ്പം ജെ​സി​ക്ക​യു​ടെ കു​ടും​ബ​ത്തി​നു വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സ്വീ​ക​രി​ക്കാ​ൻ ഇ​പ്പോ​ൾ നാ​ൽ​പ്പ​ത്തൊ​ന്പ​തു​കാ​രി​യാ​യ സ​ബ്രി​ന വി​സ​മ്മ​തി​ച്ചി​രു​ന്നു.

×