Advertisment

തിരിച്ചുവരവിനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; യുവമലയാളിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തേക്കും

New Update

publive-image

Advertisment

കൊച്ചി: സാമ്പത്തികപ്രതിസന്ധി മൂലം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സ് യുവ മലയാളി വ്യവസായിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

തിരുവല്ല കുമ്പനാട് സ്വദേശി ഗ്ലാഡ്‌സണ്‍ സാബു വര്‍ഗീസ് സിഇഒ ആയ കണ്‍സോര്‍ഷ്യമാണ് ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

വിമാനമേഖലയില്‍ പരിചയമുള്ള അമേരിക്ക, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെന്ന് അദ്ദേഹം ഒരു ഓണ്‍ലൈനിനോട് പറഞ്ഞു.

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു മലയാളിയും കണ്‍സോര്‍ഷ്യത്തില്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നിലവില്‍ വിമാനക്കമ്പനി ഏറ്റെടുക്കാന്‍ തയ്യാറായി 12 കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Advertisment