Advertisment

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാരും: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണവും: സംവരണ ആനുകൂല്യം ചൊവ്വാഴ്ച മുതല്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി രഘുബര്‍ദാസ്

author-image
admin
Updated On
New Update

റാഞ്ചി: കേന്ദ്രസര്‍ക്കാരിന് പുറമേ ജാര്‍ഖണ്ഡ് സര്‍ക്കാരും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ഉ്ത്തരവിറക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണവും ഏര്‍പ്പെടുത്തി. സംവരണ ആനുകൂല്യം ചൊവ്വാഴ്ച മുതല്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി രഘുബര്‍ദാസ് അറിയിച്ചു.

Advertisment

publive-image

മുന്നോക്കക്കാരിലെ പിന്നോക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി.

ജനറല്‍ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം എടുത്തിരുന്നു. തുടര്‍ന്നാണ് തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഇത് പട്ടികജാതി പട്ടികവര്‍ഗ്ഗ ഒ ബി സി വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം സംവരണത്തിന് പുറമെയാണ്- രഘുബര്‍ദാസ് പറഞ്ഞു.

അതേ സമയം ജനറല്‍ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും സര്‍ക്കാരിന് നന്ദിയെന്നും ബി ജെ പി വക്താവ് പ്രദുല്‍ ഷഹദിയോ പറഞ്ഞു. ഇതിലൂടെ നിര്‍ദ്ധനരായവരെ വികസനത്തിന്റെ പാതയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും ഷഹദിയോ കൂട്ടിച്ചേര്‍ത്തു.

Advertisment