Advertisment

ജിദ്ദ ചങ്ങാതി കൂട്ടം മദീന യാത്ര സംഘടിപ്പിച്ചു

New Update

ജിദ്ദ: വാട്സാപ്പ് കൂട്ടായ്മയായ "ജിദ്ദ ചങ്ങാതി കൂട്ടം" സംഘടിപ്പിച്ച മദീന യാത്ര അറിവും അനുഭൂതിയും ആത്മീയ നിർവൃതിയും പകർന്നു. ജിദ്ദയിൽ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെട്ട സംഘം മദീനയിലെ മസ്ജിദു നബവിയും, മസ്ജിദുൽ ഖുബ , ഉഹ്ദ് താഴ്‌വര തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചു.

Advertisment

publive-image

ഹംസ മളാഹിരി നേതൃത്വം നൽകിയ യാത്രയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിക്ജ്ഞാന വിനോദ പരിപാടികളും സംഘടിപ്പിച്ചു.

അൽവാഹ ഹോളിഡെ ടൂർസുമായി സഹകരിച്ചു സംഘടിപ്പിച്ച യാത്രയിൽ മുസ്തഫ കെ ടി പെരുവള്ളൂർ , മുജീബ് പാറക്കൽ , യാസിർ , അഹമ്മദ് കബീർ കണ്ണൂർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

jiddha chagathikoottam
Advertisment