Advertisment

റെഡ്സീ ക്ലബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഫസലുറഹ്മാൻ - റിയാസ് സഖ്യം ജേതാക്കൾ

New Update

publive-image

Advertisment

ജിദ്ദ: ഫൈസലിയ സ്പാനിഷ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന റെഡ്സീ ക്ലബ് ബാഡ്മിന്റൺ ഡബിൾസ് ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫസലുറഹ്മാൻ MP റിയാസ് ഇപി സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പാഷ - അസ്കർ സഖ്യത്തെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.

publive-image

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ ആദ്യ സെറ്റ് 22-24 ന് നഷ്ടമായ ശേഷം ഉണർന്നു കളിച്ച ഫസൽ - റിയാസ് ജോഡിയുടെ കൃത്യതയാർന്ന റിട്ടേണുകളും ഫസലുവിന്റെ തകർപ്പൻ സ്മാഷുകളുമായി 21-12 എന്ന സ്കോറിന് അനായാസം രണ്ടാമത്തെ സെറ്റും, തുടർന്ന് അതേ സ്കോറിന് എതിരാളികൾക്ക് ഒരു പഴുതും നൽകാതെ മൂന്നാം സെറ്റും നേടി ഗെയിം സ്വന്തമാക്കി.

വിജയികൾക്ക് ക്ലബ് മാനേജർ ഷരീഫ് സമ്മാനദാനം നിർവ്വഹിച്ചു. ഷാഫി, സെയ്ഫു എന്നിവർ മൽസരം നിയന്ത്രിച്ചു.

saudi news
Advertisment