Advertisment

പുതിയ തലമുറ മുസ്ലിം ലീഗിന്റ ചരിത്രം പഠിക്കാൻ തയ്യാറാവണമെന്ന് എം സി മുഹമ്മദ് ഹാജി

New Update

publive-image

Advertisment

ജിദ്ദ: ശബരി മല അടക്കമുള്ള എല്ലാ സങ്കീർണ വിഷയങ്ങളിലും മുൻകാലങ്ങളിൽ മുസ്ലിം ലീഗ് എടുത്തിട്ടുള്ള മത വിശ്വസികളുടെ വികാരം വൃണപ്പെടുത്താത്ത സർവ മത സാഹോദര്യം കാത്തു സൂക്ഷിക്കുന്ന നിലപാടുകള് എക്കാലത്തും എല്ലാവർക്കും സ്വീകാര്യമായതാണ് എന്ന് ലീഗിന്റെ ചരിത്രം പഠിക്കുന്നവർക്ക് മനസിലാകുമെന്നും പുതു തലമുറ ചരിത്രം പഠിക്കാൻ തയാറാകണമെന്നും മുസ്ലിം ലീഗിന്റ കേരളത്തിലെ മുതിർന്ന നേതാവും ഏറനാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ എം സി മുഹമ്മദ് ഹാജി പറഞ്ഞു.

പരിശുദ്ധ ഉംറ നിർവ്വഹിക്കുവാൻ കുടുംബ സമേതം എത്തിയ എം സി മുഹമ്മദ് ഹാജിക്ക് ഏറനാട് മണ്ഡലം കെ എം സി സി ജിദ്ദ കമ്മിറ്റി അൽറയാൻ ഓഡിറ്റോറിയത്തിൽ വെച്ച് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറനാട് മണ്ഡലം കെ എം സി സി ആക്ടിങ് പ്രസിഡണ്ട് ടി.പി. അഷ്റഫ് അധ്യക്ഷത വഹിച്ച സ്വീകരണ പരിപാടിയിൽ കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

publive-image

പരിപാടിയിൽ ഏറനാട് മണ്ഡലത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് തീര്തടകർക്ക് വേണ്ടി സേവനം ചെയ്ത് പ്രവർത്തകർക്ക് എം സി മുഹമ്മദ് ഹാജ്ജി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജില്ലാ പ്രസിഡണ്ട് .വി .പി .മുസ്തഫ .ജനറൽ സെക്രട്ടറി മജീദ് കോട്ടീരി സെൻട്രൽ കമ്മിറ്റി ഖജാൻജി അൻവർ ചേരങ്കൈ, വിവിധ കെ എം സി സി കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടകുളം, ലത്തീഫ് മുസ്ലിയാരങ്ങാടി. റസാഖ് മാസ്റ്റർ ഇസ്ഹാഖ് പൂണ്ടോളി, ഷൌക്കത്ത് ഒഴികൂർ,ജലീൽ ഒഴികൂർ, പി എം ഗഫൂർ, ഉനൈസ് തിരൂർ, നാസർ ഒളവട്ടൂ, വി.പി.നൗഷാദ്റ, സുൽഫിക്കർ ഒതായി, .മൊയ്തീൻ കുട്ടി, ഹ്മത്തുള്ള അരീക്കോട്, എന്നിവർ ആശംസകൾ പറഞ്ഞു, വി സി മുഹമ്മദ് ഖിറാത്ത് നടത്തി, റഷീദ് മണിമൂളി പ്രാത്ഥനക്ക് നേത്രത്വം നൽകി,മണ്ഡലം സെക്രട്ടറി .കെ .വി സലാം സ്വാഗതവും, അലി പത്തനാപുരം നന്ദിയും പറഞ്ഞു, അഷ്‌റഫ് കീഴുപറമ്പ, സൈദ് പുല്ലഞ്ചേരി തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി പറഞ്ഞു

saudi news
Advertisment