പനി ബാധിച്ച് അവശനിലയിലായ നാലു വയസ്സുകാരനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം എത്തിച്ചത് ധ്യാനകേന്ദ്രത്തില്‍ ; ഒടുവില്‍ പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞ് വീണ് പിഞ്ചുബാലന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, February 13, 2018

തൃശൂർ : പനി ബാധിച്ച് അവശനിലയിലായ നാലു വയസ്സുകാരനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം എത്തിച്ചത് ധ്യാനകേന്ദ്രത്തില്‍ . ഒടുവില്‍ പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞ് വീണ് കുട്ടി മരണപ്പെട്ടു. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം കുനിശ്ശേരിയിലാണ് സംഭവം നടന്നത്. വിനയരാജൻ,ഗീത എന്നിവരുടെ മകനായ നാല് വയസുകാരൻ ജിനു രാജ് ആണ് വള്ളിയോട് ധ്യാന കേന്ദ്രത്തിൽ കുഴഞ്ഞു വീണു മരിച്ചത്.

കഴിഞ്ഞ നാല് ദിവസമായി പനിയും ഛർദ്ദിലുമായിരുന്ന ജിനു രാജ് ഇന്നലെ പകൽ 12 മണിയോട് കൂടി ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥന നടക്കുന്നതിനിടക്ക് കുട്ടി കുഴഞ്ഞു വീണു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

രോഗബാധിതര്‍ക്ക് ചികിത്സ നിര്‍ദ്ദേശിക്കുന്നതിന് പകരം യാതൊരു ശാസ്ത്രീയതയുമില്ലാതെ നടത്തുന്ന രോഗശാന്തി ശുശ്രൂഷാ പരിപാടികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

×