Advertisment

ജി​യോ സൗ​ജ​ന്യ വോ​യ്സ് കോ​ള്‍ അ​വ​സാ​നി​പ്പി​ച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: റി​ല​യ​ന്‍​സ് ജി​യോ സൗ​ജ​ന്യ വോ​യ്സ് കോ​ള്‍ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു. ജി​യോ​യി​ല്‍​നി​ന്നു മ​റ്റ് നെ​റ്റ്വ​ര്‍​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ളു​ക​ള്‍​ക്ക് ജി​യോ ഉ​പ​യോ​ക്താ​ക്ക​ള്‍ ഇ​നി മി​നി​റ്റി​ന് ആ​റു പൈ​സ ന​ല്‍​കേ​ണ്ടി വ​രും.

Advertisment

publive-image

ട്രാ​യ് ഐ​യു​സി (ഇ​ന്‍റ​ര്‍​ക​ണ​ക്‌ട് യു​സേ​ജ് ചാ​ര്‍​ജ്) നി​ബ​ന്ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണു മ​റ്റു നെ​റ്റ്വ​ര്‍​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ളു​ക​ള്‍​ക്ക് ജി​യോ ഉ​പ​ഭോ​ക്താ​ക്ക​ളും പ​ണം ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​ത്. വോ​യ്സ് കോ​ളു​ക​ള്‍​ക്കാ​യി ക​ന്പ​നി പു​തി​യ ടോ​പ്‌അ​പ് വൗ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജി​യോ നെ​റ്റ്വ​ര്‍​ക്കി​ലേ​ക്കു​ള്ള വോ​യ്സ് കോ​ളു​ക​ളും ഇ​ന്‍​ക​മിം​ഗ് കോ​ളു​ക​ളും സൗ​ജ​ന്യ​മാ​യി തു​ട​രും. 2017-ല്‍ ​ട്രാ​യ് ഐ​യു​സി മി​നി​റ്റി​ന് 14 പൈ​സ​യി​ല്‍​നി​ന്ന് ആ​റ് പൈ​സ​യാ​ക്കി കു​റ​ച്ചി​രു​ന്നു. 2020 ജ​നു​വ​രി​യി​ല്‍ ഇ​ത് പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു ട്രാ​യ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യ​മാ​യാ​ണു ജി​യോ ഉ​പ​യോ​ക്താ​ക്ക​ള്‍ വോ​യ്സ് കോ​ളു​ക​ള്‍​ക്ക് പ​ണം ന​ല്‍​കു​ന്ന​ത്. നി​ല​വി​ല്‍ ഡാ​റ്റ​യ്ക്കു മാ​ത്ര​മാ​ണു ജി​യോ പ​ണം ഈ​ടാ​ക്കി​യി​രു​ന്ന​ത്.

Advertisment